പൌഡർ ക്യാൻസറിന് കാരണമായതായി തെളിഞ്ഞു; ജോൺസൺ ആൻ‌ഡ് ജോൺസന് 32,000 കോടി പിഴ

വെള്ളി, 13 ജൂലൈ 2018 (18:27 IST)

വാഷിങ്ടൺ: ഫാർമസ്യൂട്ടിക്കൾ രംഗത്തെ ആഗോള ഭീമന്മാരായ ജോൺസൺ ആൻ‌ഡ് ജോൺസന് വൻ തുക പിഴ പ്രഖ്യാപിച്ച് അമേരിക്കൻ കോടതി. 470 കോടി ഡോളറാണ് (32000 കോടി രൂപ) കമ്പനി പിഴയായി നൽകേണ്ടത്. ടാൽക്കം പൌഡറിന്റെ ഉപയോഗം ക്യാൻസറിനു കാരണമായി എന്ന കേസിലാണ് കോടതിയുടെ നടപടി.
 
അസബറ്റോസ് കലർന്ന ടാൽകം ഉപയോഗിച്ചതിനെ തുടർന്ന് ക്യാൻസർ വന്നതായി ചൂണ്ടിക്കാട്ടി 22 സ്ത്രീകൾ കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങളായി ആസ്ബറ്റോസ് കലർന്ന പൌഡറാണ് തങ്ങൾ ഉപയോഗിച്ചുകൊണ്ടിരുന്നത് എന്നും ആസ്ബറ്റോസ് അടങ്ങിയിട്ടുള്ള വിവരം കമ്പനി ഉപഭോക്താക്കളിൽ നിന്നും മറച്ചു വച്ചതായും സ്ത്രീകൾ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. 
 
അതേ സമയം വിധി നിരാശാജനകമാണെന്നാണ് ജോൺസൺ അൻ‌ഡ് ജോൺസൺ കമ്പനി പ്രതികരിച്ചു. പൌഡറിൽ ആസ്ബറ്റോസിന്റെ സാനിധ്യം ഇല്ലെന്നും. ആസ്ബറ്റോസ് ക്യാൻസറിന് കാരണമാകും എന്നത് തെറ്റാണെന്നുമാണ് കമ്പനിയുടെ വിശദീകരണം. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
വാർത്ത അന്താരാഷ്ട്രം പൌഡർ ജോൺസൺ ആൻ‌ഡ് ജോൺസൺ News International Powder Johnson And Johnson

വാര്‍ത്ത

news

ചൈനയിലെ വ്യവസായ പാർക്കിൽ സ്ഫോടനം: 19 മരണം

ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ വ്യവസായ പാർക്കിലുണ്ടായ പൊട്ടിത്തെറിയിൽ 19 പേർ മരിച്ചു. 12 ...

news

ഓർത്തഡോക്സ് സഭയിലെ പീഡനം: അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു

കുംബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ ...

news

കോഴിക്കോട് ധനകാര്യ സ്ഥാപനത്തിന്റെ ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി

പുതുപ്പാടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനമുടമയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി. ...

news

'ഞങ്ങളെ ആരും ഒന്നും അറിയിച്ചില്ല': ദാരുണമായി കൊല്ലപ്പെട്ട വിദ്യാർത്ഥിനിയുടെ മാതാപിതാക്കൾ

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരിശീലിപ്പിക്കാൻ നടത്തിയ മോക് ...