ഓർത്തഡോക്സ് സഭയിലെ പീഡനം: അറസ്റ്റിലായ വൈദികൻ കുറ്റം സമ്മതിച്ചു

Sumeesh| Last Modified വെള്ളി, 13 ജൂലൈ 2018 (17:08 IST)
തിരുവല്ല: കുംബസാര രഹസ്യം പുറത്തു പറയുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പീഡനത്തിനിരയാക്കിയ കേസിൽ അറസ്റ്റിലായ മൂന്നാം പ്രതി കുറ്റം സമ്മതിച്ചതായി അന്വേഷന സംഘം. ജോൺസൺ വി മാത്യുവാണ് കുറ്റം സമ്മതിച്ചത്. സ്ത്രീത്വത്തെ അപമനിച്ചു എന്നതാണ് ഇയാൾക്കെതിരെ ചുമത്തപ്പെട്ട കുറ്റം.

കാറിനുള്ളിൽ വച്ച് യുവതിയോട് മോഷമായി പെരുമാറിയതായും, അശ്ലീല സന്ദേശങ്ങൾ അയച്ചതായി ഇയാൾ അന്വേഷന സംഘത്തോട് സമ്മതിച്ചു. വെള്ളിയാഴ്ച രണ്ട് മണിയോടെയാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തിച്ചുള്ള ചോദ്യം ചെയ്യലിലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :