ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിൽ വെടിവെപ്പ്; അഞ്ച് കുട്ടികൾക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

വ്യാഴം, 30 ഓഗസ്റ്റ് 2018 (16:44 IST)

നോയിഡ: ക്രിക്കറ്റ് മത്സരത്തിനിടെ കുട്ടികൾ തമ്മിലുണ്ടായ വെടിവെപ്പിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ ബുധനാഴ്ച രാവിലെയാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. കുട്ടികൾ ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിക്കുകയായിരുന്നു.
 
എവിടെ നിന്നാണ് കുട്ടികൾക്ക് തോക്ക് ലഭിച്ചതെന്ന് വ്യക്തമല്ല. വെടിവെപ്പിൽ മുഹമ്മദ് റിസ്‌വാന്‍, നസീം, മുഹമ്മദ് ആരിഫ്, വഖില്‍ ഖാന്‍, ഉമര്‍ ഖാന്‍ എന്നിവര്‍പ്പ് പരിക്കേറ്റു. ഇതിൽ മുഹമ്മദ് റിസ്വാന്റെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി.
 
റിസ്വാന്റെ ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേർക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ ഐ പി സി 307, 147, 148, 149 എന്നീ വകുപ്പുകൾ പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. വെടിയുതിർത്തവരെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഇന്ത്യയുടെ അഭിമാന പദ്ധതി ചാന്ദ്രയാൻ-2 ജനുവരിയിൽ കുതിച്ചുയരും

ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര ദൌത്യം ചാന്ദ്രയാൻ-2 ജനുവരിയോടെ ചന്ദ്രനെ ലക്ഷ്യമാക്കി ...

news

വീട് എഴുതി നല്‍കിയില്ല; സ്വത്ത് തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ചൂഴ്ന്നെടുത്തു

സ്വത്ത് വീതം വയ്‌ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ മകന്‍ അച്ഛന്റെ കണ്ണ് ...

news

മരിച്ചവരുടെ കുടുംബത്തിന് 25 ലക്ഷം വീതം നൽകണമെന്ന് എൽദോ, പൊട്ടിത്തെറിച്ച് പിണറായി

നിയമസഭയിൽ സി പി ഐ എം‌എൽ‌എ എൽദോ എബ്രഹാമിനോട് പരസ്യമായി നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ...

news

ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനവുമായി പി സി ജോർജ്ജ്

പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഗാഡ്‌ഗിൽ ...

Widgets Magazine