രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല: യു പിയിൽ പശുമോഷ്ടാവെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി

വ്യാഴം, 30 ഓഗസ്റ്റ് 2018 (14:45 IST)

അനുബന്ധ വാര്‍ത്തകള്‍

ലക്‌നോ: രാജ്യത്ത് ആൾകൂട്ടക്കൊലകൾ തുടർക്കഥയാവുകയാണ്.  ഉത്തര്‍പ്രദേശ് ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ പശുക്കളെർ മോഷ്ടിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് 20 കാരനെ ആൾക്കൂട്ടം മർദ്ദിച്ചു കൊലപ്പെടുത്തി. ഷാരൂഖ് എന്ന യുവാവിനെയാണ് അൻപതോളം വരുന്ന ആൽക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയത്.
 
സുഹൃത്തുക്കളോടൊപ്പം ബന്ദുവീട്ടിലേക്ക് പോകുന്നതിനിടെ ബുധനാഴ്ച അർധ രാത്രിയിലാണ് സംഭവം ഉണ്ടായത്. അക്രമത്തിൽ നിന്നും മറ്റു മൂന്നുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയാണ് ഷാരൂഖിനെ ആശുപത്രിയിലാക്കുന്നത്. എന്നാൽ ചികിത്സക്കിടെ ഇയാൾ മരണപ്പെടുകയായിരുന്നു.
 
അതേ സമയം അക്രമിസംഘത്തിന്റെ പരാതി അതേ പടി ആവർത്തിക്കുകയാണ് പൊലീസ്. പശുവിനെ മോഷ്ടിക്കുന്നതിനിടെ യുവാവിനെ നാട്ടുകാർ പിടികൂടി ഏൽപ്പിക്കുകയായിരുന്നു എന്നാണ് പൊലീസ് പരയുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഉത്തർപ്രദേശിൽ വീണ്ടും പശുവിന്റെ പേരിൽ ആൾക്കൂട്ടക്കൊല; യുവാവ് കൊല്ലപ്പെട്ടു - ആക്രമിച്ചത് അമ്പതോളം പേര്‍

ഉത്തർപ്രദേശിലെ ബറേലിയിൽ പശുവിനെ മോഷ്​ടിച്ചുവെന്നാരോപിച്ച്​യുവാവിനെ ആൾക്കൂട്ടം ...

news

മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിമാറ്റി; താരത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം

യു എസ് ഓപ്പൺ മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിയതിൽ താരത്തെനെതിരെയുള്ള അച്ചടക്ക നടപടിയിൽ ...

news

യേശുദാസിനെതിരെയുള്ള ആരോപണം തെറ്റ്: മുഖ്യമന്ത്രി

ഗായകൻ യേശുദാസ് പ്രളയദുരന്തത്തിൽ സഹായമെത്തിച്ചില്ലെന്ന വാർത്ത തെറ്റാണെന്ന് മുഖ്യമന്ത്രി ...

news

സർക്കാരിനെ വിമർശിച്ചു; ചര്‍ച്ചയില്‍ നിന്നും സജി ചെറിയാനേയും രാജു എബ്രാഹമിനെയും ഒഴിവാക്കി

പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ചെങ്ങന്നൂരിലേയും റാന്നിയിലേയും എം‌ എൽ എമാർക്ക് നിയമസഭയിൽ ...

Widgets Magazine