കേന്ദ്ര കൃഷിമന്ത്രാലയം കേരളത്തിന് 93 കോടി അനുവദിച്ചു

Sumeesh| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (17:14 IST)
ഡൽഹി: കനത്ത പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്ര കൃഷി മന്ത്രാലയം 93 കോടി രൂപ അനുവദിച്ചു, സംസ്ഥാനത്തുണ്ടായ വലിയ കൃഷിനാശത്തിന്റെ പശ്ചാത്തലത്തിലാണ് ആദ്യ ഘട്ടമെന്ന നിലയിൽ കേന്ദ്ര കൃഷിമന്ത്രാലായം 93 കോടി രൂപ അനുവദിച്ചത്.

പ്രളയത്തിൽ കനത്ത കൃഷിനാശമുണ്ടായ കുട്ടാനാട് ഉൾപ്പടെയുള്ള ഇടങ്ങളിൽ സന്ദർശിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാ മോഹന്‍സിങ്ങിനോട് കേരളത്തിൽ നിന്നുമുള്ള എം പിമാർ ആവശ്യപ്പെട്ടു. പ്രളയവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലായിരുന്നു. എം പിമാർ ഇക്കാര്യം ആവശ്യപ്പെട്ടത്.

വ്യാഴാഴ്ച രാവിലെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാത്ഥ് സിങുമായും എം പി മാരുടെ സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിന് എല്ലാ സഹായങ്ങളും ഉറപ്പാക്കും എന്ന് രാജ്നാത്ഥ് സിങ് കൂടിക്കാഴ്ചക്ക് ശേഷം പ്രതികരികരിച്ചിരുന്നു. കേന്ദ്ര ഭക്ഷ്യമന്ത്രിയുമായും സംഘം കൂടിക്കാഴ്ച നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :