അനുബന്ധ വാര്‍ത്തകള്‍
- 597 രൂപക്ക് 168 ദിവസം വാലിഡിറ്റി; ഉഗ്രൻ ഓഫറുമായി വോഡഫോൺ
- രാജ്യത്ത് വീണ്ടും ആൾക്കൂട്ടക്കൊല: യു പിയിൽ പശുമോഷ്ടാവെന്നാരോപിച്ച് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
- മത്സരത്തിനിടെ പരസ്യമായി വസ്ത്രം ഊരിമാറ്റി; താരത്തിനെതിരെയുള്ള അച്ചടക്ക നടപടിയിൽ വ്യാപക പ്രതിഷേധം
- വിമാനത്താവളത്തിൽ പവർബാങ്ക് വലിച്ചെറിഞ്ഞ് സ്ഫോടനം: മധ്യവയസ്കയെ പൊലീസ് അറസ്റ്റ് ചെയ്തു
- 17 കാരിയെ വിവാഹം കഴിക്കാൻ യുവതിയെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ കപട സിദ്ധൻ പിടിയിൽ
യോഗ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ബുദ്ധ സന്യാസി പിടിയിൽ
ബോധഗയ: യോഗാ പഠിക്കാനെത്തിയ പതിനഞ്ചോളം ആണ്‍കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കിയ ബുദ്ധ സന്യാസിയെ പൊലീസ് പിടികൂടി. യോഗാ കേന്ദ്രത്തിൽ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിദ്യാർത്ഥികൾ ഇരയാവുന്നതായി പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണമാണ്! ബുദ്ധ സന്യാസിയെ കുടുക്കിയത്.
പീഡനത്തിനിരയായ കുട്ടികളിൽ നിന്നും പൊലീസ് വിശദമായ മൊഴിയെടുത്ത ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും. യോഗാ കേന്ദ്രത്തിൽ പഠിക്കാനെത്തിയ കുട്ടികളെ ഭീഷണിപ്പെടുത്തി സന്യാസി പീഡനത്തിനിരയാക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് അറ്രിയിച്ചു.