17 കാരിയെ വിവാഹം കഴിക്കാൻ യുവതിയെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോയ കപട സിദ്ധൻ പിടിയിൽ

Sumeesh| Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (12:20 IST)
മലപ്പുറം: സിദ്ധനെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയേയും പെൺ‌മക്കളെയും തട്ടിക്കൊണ്ടുപോയി ചൂഷണത്തിനിരയാക്കാൻ ശ്രമിച്ചയാൾ പിടിയിലായി. കരിപ്പൂര്‍ പുളിയംപറമ്പ് പൂക്കുലക്കണ്ടി എം കെ അബ്ദുറഹ്‌മാന്‍ തങ്ങളെയാണ് പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

ചികിത്സക്കായി തന്റെ അടുത്തെത്തിയ യുവതിയെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഇയാൾ യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദർശകനായി മാറിയിരുന്നു. പിന്നീട് ഏപ്രിൽ 30ന് യുവതിയേയും മൂന്ന് പെൺ മക്കളെയും കാണാതാവുകയായിരുന്നു.

യുവതിയുടെ 17 കാരിയായ മകളെ വിവാഹം ചെയ്യുന്നതിനായാണ് ഇയാൾ ഇവരെ തിരുവനന്തപുരത്തേക്ക് കടത്തിയത്. മകളെ വിവാഹം ചെയ്യുന്നതിനായി തനിക്ക് സ്വപ്ന ദർശനം ലഭിച്ചു എന്നും യുവതിക്ക് മാറാരോഗം പിടിച്ചതായും ഭർത്താവിന്റെ ബിസിസിനസ് പൊളിയും എന്നും ഇയാൾ ഇവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു.

പോക്‌സോ വകുപ്പനുസരിച്ച്‌ തട്ടിക്കൊണ്ടുപോവല്‍, ഭീഷണിപ്പെടുത്തല്‍, മനുഷ്യക്കടത്ത്, മൊബൈല്‍ ഫോണില്‍ ചിത്രങ്ങള്‍ പകര്‍ത്തല്‍ എന്നീ കേർസുകൾ ചുമത്തി ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. വിവരം പുറത്തറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :