തിരുവനന്തപുരം|
Rijisha M.|
Last Modified വ്യാഴം, 30 ഓഗസ്റ്റ് 2018 (15:42 IST)
പ്രളയക്കെടുതി വിലയിരുത്തുന്നതിനായി ചേർന്ന പ്രത്യേക നിയമസഭ സമ്മേളനത്തിൽ ഗാഡ്‌ഗിൽ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി പി സി ജോർജ്ജ്. ഗാഡ്ഗിൽ പറയുന്നത് ശരിയാണെങ്കിൽ വനത്തിൽ എങ്ങനെ ഉരുൾപൊട്ടുമെന്ന് അദ്ദേഹം ചോദിക്കുന്നു.
ആ റിപ്പോർട്ട് മാറ്റിനിർത്തി കർഷകനുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമുണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പ്രളയസമയത്ത് സർക്കാർ നടത്തിയ പ്രവർത്തനങ്ങളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല.
അതേസമയം, മാധവ് ഗാഡ്ഗിലിന്റെ റിപ്പോർട്ട് കേരളം രാഷ്‌ട്രീയമായാണ് പരിഗണിച്ചതെന്നും പശ്ചിമഘട്ടത്തോട് പൊരുതാനുള്ള ശേഷി കേരളത്തിനില്ലെന്നും വി എസ് സഭയിൽ പറഞ്ഞു. ഗാഡ്‌ഗിൽ പോലെയുള്ള റിപ്പോർട്ടുകൾ നടപ്പിലാക്കണമെന്നാണ് ഇത്തരത്തിലുള്ള ദുരന്തങ്ങൾ നമ്മെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.