Huge blow for india hardik pandya unlikely to return before IPL 2027
ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടിയായി ഹാർദ്ദിക് പാണ്ഡ്യയുടെ പരിക്ക്.
കാൽമുട്ടിലെ പേശിക്കേറ്റ ഗുരുതരമായ പരിക്ക് ഭേദമാകാത്തതിനാൽ ഈ വർഷം മുഴുവൻ മത്സരങ്ങളും താരത്തിന് നഷ്ടമാകും.
അടുത്ത ഐപിഎല്ലിന് മുൻപ് താരം കളിക്കളത്തിൽ തിരിച്ചെത്താൻ സാധ്യതകളില്ലെന്നാണ് റിപ്പോർട്ടുകൾ.
നിലവിൽ ബെംഗളുരുവിലെ ബിസിസിഐ സെൻ്റർ ഓഫ് എക്സലൻസിലാണ് 32കാരനായ താരമുള്ളത്.
മെഡിക്കൽ ടീമിൻ്റെ നിർദേശപ്രകാരം ഘട്ടം ഘട്ടമായുള്ള ഫിറ്റ്നസ് പ്ലാനിലൂടെ മാത്രമെ ഹാർദ്ദിക്കിന് ബൗളിങ് പരിശീലനം പുനരാരംഭിക്കാനാകു.
3 ആഴ്ചകൾക്ക് ശേഷം മാത്രമെ ഹാർദ്ദിക്കിന് ഓടി തുടങ്ങാൻ പോലും സാധിക്കു.
ഇതോടെ പരിക്കിൽ നിന്ന് പൂർണമോചിതനാകാൻ താരത്തിന് മാസങ്ങൾ വേണ്ടിവരും. 2026 മെയിൽ നടന്ന ഐപിഎല്ലിലാണ് ഹാർദ്ദിക് അവസാനമായി കളിച്ചത്.
ഇന്ത്യയ്ക്കായി മാർച്ച് 2026ലെ ടി20 ഫൈനലിലാണ് ഹാർദ്ദിക് അവസാനം കളിച്ചത്.
വരാനിരിക്കുന്ന ശ്രീലങ്ക, സിംബാബ്വെ പരമ്പരകളിലും ഹാർദ്ദിക് കളിക്കില്ലെന്ന് ഉറപ്പായതോടെ ഇന്ത്യയ്ക്ക് പുതിയ താരങ്ങളെ പരീക്ഷിക്കേണ്ടി വരും.
ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നീ താരങ്ങളെയാണ് നിലവിൽ ഹാർദ്ദിക്കിന് പകരമായി ടി20യിൽ ഇന്ത്യ ഉപയോഗിക്കുന്നത്.
2027ൽ ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നുണ്ടെങ്കിലും 10 ഓവർ എറിയാനുള്ള കായികക്ഷമത കൂടി തെളിയിച്ചെങ്കിലെ ഹാർദ്ദിക്കിനെ പ്ലെയിങ് ഇലവനിലേക്ക് പരിഗണിക്കു.
അങ്ങനെയെങ്കിൽ ശിവം ദുബെ, നിതീഷ് കുമാർ റെഡ്ഡി എന്നീ താരങ്ങളെയാകും ഇന്ത്യ ഓൾറൗണ്ടറായി പരിഗണിക്കുക.
https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/
Our Facebook Page: https://www.facebook.com/profile.php?id=100063893569580
Our Twitter Page: https://x.com/wdmalayalamwd
Whatsapp Channel : https://shorturl.at/7GvgW
Thank You!