Wdvideo Py4kw0fcv0e

Fri, 30 Oct 2026

Notifications

Greg Chappell Divided Players, Made Them Fight: Harbhajan Singh Recalls 'Darkest Chapter' of Indian

ഗ്രെഗ് ചാപ്പൽ കളിക്കാരെ പരസ്പരം തല്ലിച്ച് ഭരിച്ചു: ഹർഭജൻ ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ഘട്ടമായാണ് ഗ്രെഗ് ചാപ്പലിൻ്റെ കീഴിലെ കാലഘട്ടത്തെ പലരും വിലയിരുത്തുന്നത്. 2003ലെ ഏകദിന ലോകകപ്പ് ഫൈനൽ വരെയെത്തിയ ഇന്ത്യ 2007ലെ ലോകകിരീടം ലക്ഷ്യമിട്ടായിരുന്നു ഗ്രെഗ് ചാപ്പലിനെ മുഖ്യ പരിശീലകനാക്കിയത്. എന്നാൽ ലോകകപ്പിൽ നാണം കെടുക മാത്രമല്ല, ടീമിനുള്ളിൽ ഒട്ടേറെ പ്രശ്നങ്ങൾക്കും ചാപ്പലിൻ്റെ വരവ് കാരണമായിരുന്നു. ഇപ്പോഴിതാ താരങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന തന്ത്രമായിരുന്നു ചാപ്പൽ നടത്തിയിരുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരമായ ഹർഭജൻ സിംഗ്. പ്രഖർ ഗുപ്തയുടെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേയാണ് 2005 മുതൽ 2007 വരെയുള്ള കാലഘട്ടത്തെ പറ്റി ഹർഭജൻ സംസാരിച്ചത്. 2003-ലെ ഏകദിന ലോകകപ്പിൽ ഫൈനലിലെത്തിയ ഇന്ത്യയെപ്പോലൊരു ശക്തമായ ടീമിനെ ചാപ്പൽ പൂർണ്ണമായും തകർത്തെന്ന് ഹർഭജൻ പറയുന്നു. ഒന്നിച്ചു കളിച്ച് വലിയ സൗഹൃദം കാത്തുസൂക്ഷിച്ചിരുന്ന താരങ്ങൾ ചാപ്പലിന്റെ രീതികൾ കാരണം പരസ്പരം സംസാരിക്കാത്ത അവസ്ഥയിലേക്ക് മാറി ഇതാണ് 2027ലെ ഏകദിന ലോകകപ്പിൽ ഗ്രൂപ്പ് സ്റ്റേജിൽ തന്നെ ഇന്ത്യ പുറത്താകാൻ പ്രധാനകാരണമെന്നും ഹർഭജൻ പറയുന്നു. ഓസ്ട്രേലിയയെ ആ കാലഘട്ടത്തിൽ നിരന്തരം തോൽപ്പിക്കാൻ ശേഷിയുണ്ടായിരുന്ന ഏക ടീം ഇന്ത്യയായിരുന്നു. അതിനാൽ തന്നെ ഇന്ത്യയെ തകർക്കാനായി ചാപ്പൽ ബോധപൂർവ്വം നടത്തിയ നീക്കമാണോ ഇതെന്ന് സംശയമുണ്ടെന്ന ഗുരുതരമായ ആരോപണവും ഹർഭജൻ ഉന്നയിച്ചു. https://malayalam.webdunia.com/ It’s a YouTube channel which had a Breaking News, Religious, National and World News. We also focuses on Food, Health, Entertainment, Tech News.. etc,. Our motive is give you a useful news and info’s with social responsibility. So kindly please subscribe our channel to stay connect with us.. Get more updates with our News site: https://malayalam.webdunia.com/ Our Facebook Page: https://www.facebook.com/profile.php?id=100063893569580 Our Twitter Page: https://x.com/wdmalayalamwd Whatsapp Channel : https://shorturl.at/7GvgW Thank You!