അനുബന്ധ വാര്‍ത്തകള്‍
- 'അമ്മ'യിൽ നടക്കുന്നത് നാടകം; മോഹൻലാൽ വിചരിച്ചാൽ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും: വിനയൻ
- ഹൈക്കോടതി ‘അമ്മ’യ്‌ക്ക് കടിഞ്ഞാണ്‍ ഇടുമോ ?; ഡബ്ല്യുസിസിയുടെ നിര്‍ണായക ഹർജി ഇന്ന് പരിഗണിക്കും
- അമ്മയില്‍ കടുത്ത ഭിന്നത; താരസംഘടന പിടിച്ചടക്കാന്‍ ദിലീപ് രംഗത്ത് - സിദ്ദിക്കിനെ മുന്‍നിര്‍ത്തിയുള്ള ദിലീപിന്റെ കളി പൊളിക്കാന്‍ ജഗദീഷ് !
- 'അമ്മ'യ്‌ക്ക് കൃത്യ സമയത്ത് മറുപടി നൽകുമെന്ന് പാർവതി
- സർക്കാരിന്റെ നയപരമായ തീരുമാനങ്ങളിൽ വിജിലൻസ് അന്വേഷണം വേണ്ട: ഹൈക്കോടതി
പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ഹർജിയിൽ 'അമ്മ'യ്‌ക്ക് ഹൈക്കോടതി നോട്ടീസ്
പരാതി പരിഹാര സമിതി; ഡബ്ല്യൂസിസിയുടെ ഹർജിയിൽ 'അമ്മ'യ്‌ക്ക് ഹൈക്കോടതി നോട്ടീസ്
താര സംഘടനയായ അമ്മയിൽ ലൈംഗികാതിക്രമ പരാതികൾ കൈകാര്യം ചെയ്യാൻ ആഭ്യന്തര സമിതിയെ നിയമിക്കണമെന്ന ഡബ്ല്യൂസിസിയുടെ ഹർജിയിൽ സർക്കാരിനും താരസംഘടനയ്‌ക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ല്യുസിസിയും പ്രസിഡന്റ് റിമ കല്ലിങ്കലുമാണ് ഹർജിക്കാർ.
ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. തൊഴിലിടത്തെ ലൈംഗികാതിക്രമം തടയാൻ നിയമം സൊസൈറ്റികൾക്ക് ഉൾപ്പെടെ ബാധകമാണ്. അമ്മ സംഘടനയിൽ ഇത്തരം സംവിധാനമില്ലാത്തതു നിയമവിരുദ്ധവും മൗലികാവകാശ ലംഘനവുമാണ്.
സിനിമാ മേഖലയുമായി ബന്ധപ്പെട്ടു ചൂഷണ, അതിക്രമ സംഭവങ്ങള്‍ പുറത്തുവരുന്നതിന്റെ പശ്ചാത്തലത്തിൽ, പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു. പരാതി പരിഹാര സമിതി രൂപീകരിക്കാന്‍ ‘അമ്മ’യ്ക്കു നിയമപരമായ ബാധ്യതയുണ്ടെന്നു പ്രഖ്യാപിക്കണമെന്നുമാണ് ഹർജിക്കാരുടെ ആവശ്യം. ഇതിൽ നിലപാട് അറിയിക്കാനാണ് 'അമ്മ'യ്‌ക്കും സർക്കാരിനും നോട്ടീസ് അയച്ചിരിക്കുന്നത്.
അടുത്ത ലേഖനം