അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് വ്യാപനം വർധിയ്ക്കുന്നു, ചിന്നസ്വാമി സ്റ്റേഡിയവും, ബെംഗളുരു പാലസും കൊവിഡ് കെയർ സെന്ററാക്കാൻ കർണാടക
- ടിക്ടോക്കിന് ബദലായി 'ഇൻസ്റ്റഗ്രാം റീൽസ്' ഇന്ത്യയിൽ; പ്രത്യേക ആപ്പ് വേണ്ട, സംവിധാനം ഇൻസ്റ്റഗ്രാമിൽ തന്നെ !
- രാജ്യത്ത് സമൂഹവ്യാപനം ഉണ്ടായിട്ടില്ല: ആവർത്തിച്ച് കേന്ദ്ര ആരോഗ്യമന്ത്രി
- ഫാംഹൗസിന് മുൻപിൽ കാത്തുനിന്ന് ആരാധകർ, ബൈക്കിലെത്തി കൈവീശിക്കാണിച്ച് ധോണി, വീഡിയോ
- വിവാഹത്തിന് മുൻപ് ലൈംഗികമായി പീഡിപ്പിച്ചു എന്ന് യുവതിയുടെ പരാതി, ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു
കൂറ്റൻ പെരുമ്പാമ്പിനെ ഭക്ഷിയ്ക്കുന്ന ഉടുമ്പുകൾ, തരംഗമായി വീഡിയോ !
നദിതീരത്ത് കൂറ്റൻ പെരുമ്പാമ്പിനെ ഭക്ഷിയ്ക്കന്ന ഉടുമ്പുകളുടെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറിയിരിയ്ക്കുന്നത്. സിങ്കപ്പൂരിലെ പൊതോങ് പാസിറിലുള്ള കല്ലാങ് നദിയുടെ കരയിൽനിന്നും പകർത്തിയ വീഡിയോ ആണ് തരംഗമാകുന്നത്. റെറ്റികുലേറ്റഡ് പൈതൺ വിഭാഗത്തിൽപ്പെടുന്ന ചത്ത പെരുമ്പാമ്പിനെയാണ് ഉടുമ്പുകൾ ഭക്ഷണമാക്കിയത്.
രണ്ടുഭാഗത്തുനിന്നും പാമ്പിനെ ഭക്ഷിയ്ക്കുന്ന ഉടുമ്പുകളെ വീഡിയോയിൽ കാണാം. ചത്ത പാമ്പുകളെയും ജീവികളെ ഉടുമ്പുകൾ ഭക്ഷിയ്ക്കുന്നത് സർവസാധാരണമാണ് എങ്കിലും ഇത് മനുഷ്യരുടെ കണ്ണിൽപ്പെടുന്നത് അപൂർവമാണ്. ചത്ത ജീവികളുടെ അവശിഷ്ടമാണ് ഉടുമ്പുകൾ സാധാരണയായി ആഹരമാക്കുന്നത്. മനുഷ്യരെ ഇവ അക്രമിയ്ക്കുന്ന പതിവില്ല. മനുഷ്യരുടെ കണ്ണിൽപ്പെട്ടാൽ ഓടി ഒളിയ്ക്കാനാണ് ശ്രമിയ്ക്കുക. എന്നാൽ പ്രകോപിപ്പിച്ചാൽ ആക്രമിക്കുകയും ചെയ്യും.