1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

സെവാഗിന് ഇരട്ട ശതകം

ടെസ്റ്റ്: സെവാഗിന് ഇരട്ട ശതകം
PROPRO
വിമര്‍ശകരുടെ വായടപ്പിച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യന്‍ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സെവാഗ് ഇരട്ട സെഞ്ച്വറി കുറിച്ചു. ഒന്നാം ഇന്നിംഗ്‌സില്‍ ദക്ഷീണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷീം ആംലയുടെ സെഞ്ച്വറിക്ക് ഇരട്ട ശതകത്തിലൂടെ മറുപടി പറഞ്ഞ സെവാഗ് ഇന്ത്യയെ ഒന്നാം ഇന്നിംഗ്സില്‍ മികച്ച നിലയിലേക്ക് നയിക്കുകയാണ്. സെവാഗിന്‍റേ നാലാം ഇരട്ട സെഞ്ച്വറിയാണിത്

ഓപ്പണര്‍ വാസീം ജാഫറിനൊപ്പം ബാറ്റിംഗ് ആരംഭിച്ച സെവാഗ് 211 പന്തുകളില്‍ 229 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ആദ്യം ജാഫറുമായും അതിനു ശേഷം 16 റണ്‍സ് എടുത്ത രാഹുല്‍ ദ്രാവിഡിനെ കൂട്ട് നിര്‍ത്തിയും മികച്ച ബാറ്റിംഗ് കാഴ്ച വച്ച സെവാഗിന്‍റെ ബാറ്റില്‍ നിന്നും 36 ബൌണ്ടറികളും 3 സിക്സും പിറന്നു.

സെഞ്ച്വറി നേടാന്‍ 124 പന്തുകള്‍ നേരിട്ട സെവാഗ് രണ്ടാം ശതകത്തില്‍ എത്താന്‍ കുറച്ച് പന്തുകളേ എടുത്തുള്ളൂ. ടെസ്റ്റ് കരിയറിലെ സെവാഗിന്‍റെ മൂന്നാമത്തെ ഇരട്ട സെഞ്ച്വറിയാണിത്. ഇന്ത്യയ്‌ക്ക് നഷ്ടമായ ഏക വിക്കറ്റ് വസീം ജാഫറിന്‍റേത് ആയിരുന്നു. 73 റണ്‍സ് എടുത്ത ജാഫറിനെ പോള്‍ ഹാരീസിന്‍റെ പന്തില്‍ കാലിസ് പിടികൂടി.

ഒന്നാം ഇന്നിംഗ്‌സില്‍ അപരാജിതമായി കുതിക്കുന്ന സെവാഗിന്‍റെ പിന്‍‌ബലത്തില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 328 രണ്‍സ് എടുത്തിരിക്കുകയാണ് അടുത്ത ദിവസം കൂടി ഇന്ത്യ ബാറ്റിംഗ് തുടരുകയാണെങ്കില്‍ ടെസ്റ്റിനു ഫലം ഉണ്ടാകില്ലെന്ന് ഉറപ്പാകും. നേരത്തെ ഒന്നാം ഇന്നിംഗ്‌സ് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഹാഷീം ആം‌ലയുടെ സെഞ്ച്വറിയുടെ മികവില്‍ 540 റണ്‍സ് എടുത്തിരുന്നു.