1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

വിന്‍ഡീസും പിന്നോട്ടില്ല

ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തില്‍ വിജയം നേടിക്കൊണ്ട് വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചടിച്ചു. പരമ്പരയില്‍
ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാമത്തെ മത്സരത്തില്‍ വിജയം നേടിക്കൊണ്ട് വെസ്റ്റിന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയില്‍ തിരിച്ചടിച്ചു. പരമ്പരയില്‍ ഇതുവരെ ഇരു ടീമിനും ഓരോ വിജയങ്ങള്‍ വീതമായി. 61 റണ്‍സിനായിരുന്നു കരീബിയന്‍ ടീമിന്‍റെ ജയം.


ആദ്യം ബാറ്റു ചെയ്‌ത വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്‌ടത്തില്‍ 278 റണ്‍സ് നേടിയപ്പോള്‍ ഇംഗ്ലണ്ട് 217 റണ്‍സിനു പുറത്തായി . പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്ന ചന്ദര്‍പാളായിരുന്നു ഇത്തവണയും വിന്‍ഡീസിന്‍റെ രക്ഷകന്‍. മൂന്നു തവണ രക്ഷപെട്ട ചന്ദര്‍പാള്‍ 116 റണ്‍സ നേടി. 77 റണ്‍സുമായി സാമുവത്സും ചന്ദര്‍പാളിനു പിന്തുണ നല്‍കി.


മ്രുപടി ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ടിനു ചന്ദര്‍പാള്‍ നടത്തിയതു പോലുള്ള ഒരു ബാറ്റിംഗ് നടത്താന്‍ തക്ക വിധത്തില്‍ കെല്‍പ്പുള്ളവര്‍ ഇല്ലാതെ പോയി. 52 റണ്‍സുമായി ഓപ്പണര്‍ മാ‍റ്റ് പ്രയറും 45 റണ്‍സുമായി ഷായും ഇംഗ്ലീഷ് നിരയില്‍ തിളങ്ങിയെങ്കിലും വിജയത്തിലേക്കു ടീമിനെ നയിക്കാനായില്ല.


പത്ത് ഓവറീല്‍ 41 റണ്‍സിനു നാലു വിക്കറ്റുകള്‍ വീഴ്ത്തിയ റാം പാലിന്‍റെ മുന്നിലാണ് ഇംഗ്ലണ്ട് തകര്‍ന്നടിഞ്ഞത്. അവസാന ഓവറുകളില്‍ സൈഡ് ബോട്ടമും (15) ബ്രോഡും(22 നോട്ടൌട്ട്) ടീമിനെ രക്ഷിക്കാന്‍ ചെറീയ ശ്രമം നടത്തിയെങ്കിലും സൈഡ് ബോട്റ്റം റണ്ണൌട്ടായതോടെ എല്ലാം പൊളിഞ്ഞു.