1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

പ്രസിഡന്‍റ്‌സ് ലീഡ് നേടി

പ്രസിഡന്റ്സ് ലീഡ് നേടി കരുത്തരായ ഓസ്ട്രേലിയ ബോര്ഡ്സ് പ്രസിഡന്റ്സ് ഇലവന് എതിരായ പരിശീലന മത്സരത്തിന്റെ ഒന്നാം ഇന്നിങ്ങ്സില് 141 റണ്സ് ലീഡ് വഴങ്ങി
PTIPTI
യുവതാരം പിയൂഷ് ചാവ്‌ളയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ബൌളര്‍മാര്‍ നടത്തിയ ആക്രമണത്തെ ചെറുക്കാനാകാതെ കരുത്തരായ ഓസ്ട്രേലിയ ബോര്‍ഡ്സ് പ്രസിഡന്‍റ്‌സ് ഇലവന് എതിരായ പരിശീലന മത്സരത്തിന്‍റെ ഒന്നാം ഇന്നിങ്ങ്‌സില്‍ 141 റണ്‍സ് ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റിങ്ങ് ആരംഭിച്ച പ്രസിഡന്‍റ്‌സ് ഇലവന്‍ മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സെടുത്തു.

രണ്ടാം ഇന്നിങ്ങ്‌സിന്‍റെ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ട പ്രസിഡന്‍റ്‌സ് ഇലവനെ വാസിം ജാഫറും നായകന്‍ യുവരാജ് സിങ്ങും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ടീമിന്‍റെ സ്കോര്‍ ഏഴ് റണ്‍സ് മാത്രമായിരുന്നപ്പോഴാണ് ഓപണര്‍ ആകാശ് ചോപ്രയുടെ വിക്കറ്റ് പ്രസിഡന്‍റ്‌സ് ഇലവന് നഷ്ടമായത്. ആറ് റണ്‍സെടുത്ത ചോപ്ര സ്റ്റുവേര്‍ട്ട് ക്ലാര്‍ക്കിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. മൂന്നാമനായി ഇറങ്ങിയ ബദരീനാഥ് 14 റണ്‍സ് മാത്രം നേടി ബ്രെറ്റ് ലീയുടെ പന്തില്‍ കീപ്പര്‍ ഹാഡിന് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവിയും ജാഫര്‍ ഒന്നിച്ചത്. യുവരാജും (37), ജാഫറും (46) തന്നെയാണ് മുന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ക്രീസില്‍

നേരത്തേ പ്രസിഡന്‍റ്‌സ് ഇലവന്‍റെ ബൌളിങ്ങിന് മുന്നില്‍ പതറി പോയ ഓസീസിനെ താങ്ങി നിര്‍ത്തിയത് മൈക്ക് ഹസിയുടെ സെഞ്ച്വറി പ്രകടനമായിരുന്നു. പതിനാല് ബൌണ്ടറികളുടെയും ഒരു സിക്സറിന്‍റെയും സഹായത്തോടെ 126 റണ്‍സ് നേടിയ ഹസി അവസാനം വരെ പുറത്താകാതെ നില്‍ക്കുകയും ചെയ്തു. മൂന്നാം ദിവസം നാല് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന നിലയില്‍ കളി പുനരാരംഭിച്ച ഓസീസിന് സ്കോര്‍ 199 റണ്‍സിലെത്തിയപ്പോള്‍ കീപ്പര്‍ ബ്രാഡ് ഹാഡിന്‍റെ(34) വിക്കറ്റ് നഷ്ടമായി. ഇതിന് പിന്നാലെ വാലറ്റ്ക്കാര്‍ അതിവേഗം പവലിയനിലേക്ക് മടങ്ങിയെങ്കിലും ഹസിയും സ്റ്റുവേര്‍ട്ട് ക്ലാര്‍ക്കും(44) ചേര്‍ന്ന അവസാന വിക്കറ്റ് കൂട്ടുകെട്ട് ഓസീസിനെ പൊരുതാവുന്ന സ്കോറില്‍ എത്തിക്കുകയായിരുന്നു.

ഇന്ത്യക്കായി പിയൂഷ് ചാവ്‌ള 89 റണ്‍സ് വിട്ട് കൊടുത്ത് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ പ്രഗ്യാന്‍ ഓജ 72 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. യുവരാജ് സിങ്ങിനും ഇര്‍ഫാന്‍ പത്താനും ഓരോ വിക്കറ്റും ലഭിച്ചു.

മുന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്തയുടെ ആകെ 251 റണ്‍സിന്‍റെ ലീഡാണുള്ളത്.