1. കായികം
  2. »
  3. ക്രിക്കറ്റ്‌
  4. »
  5. നിലവിലെ പരമ്പര

പാകിസ്ഥാന്‍ സെമിയില്

പാകിസ്ഥാന്‍ സെമിയില്‍
FILEFILE
ലോകചാമ്പ്യന്‍‌മാരായ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് പാകിസ്ഥാന്‍ ട്വന്‍റി 20 ലോകകപ്പ് സെമിയിലെത്തി. സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മത്സരം പാകിസ്ഥാന്‍ ആറു വിക്കറ്റിനാണ് സ്വന്തമാക്കിയത്. നേരത്തെ ലങ്കയെ കീഴടക്കിയ പാകിസ്ഥാന്‍ രണ്ടു മത്സരങ്ങളുടെ ജയവുമായിട്ടാണ് സെമിയില്‍ എത്തിയത്.

ആദ്യം ബാറ്റു ചെയ്‌‌ത ഓസ്ട്രേലിയ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് എടുത്തപ്പോള്‍ പാകിസ്ഥാന്‍ 19.1 ഓവറില്‍ നാലു വിക്കറ്റ് നഷ്റ്റത്തില്‍ ലക്‍ഷ്യം കടന്നു. 66 റണ്‍സുമായി പുറത്താകാതെ നിന്ന മിസ്‌ബാ ഉള്‍ ഹക്കിന്‍റെ പോരാട്ട വീര്യമാണ് അവരെ സെമിയിലേക്ക് നയിച്ചത്.

നായകന്‍ ഷൊഹൈബ് മാലിക്കും വാലറ്റത്ത് മിസ്‌ബാ ഉള്‍ ഹക്കും നടത്തിയ 119 റണ്‍സ് കൂട്ടുകെട്ട് പാകിസ്ഥാനെ വിജയത്തിലേക്ക് നയിച്ചു. മാലിക്ക് 52 റണ്‍സ് എടുത്തു. പാകിസ്ഥാന്‍റെ നാലു വിക്കറ്റുകള്‍ വെറും 46 റണ്‍സിനു നഷ്ടപ്പെട്ട നിലയിലായിരുന്നു ഇവരുടെ കൂട്ടുകെട്ട് ഉണ്ടായത്.

ഇമ്രാന്‍ നസീര്‍ (10‌), ഹഫീസ് (15), യുനിസ് ഖാന്‍ (നാല്) എന്നിവര്‍ തുടക്കത്തിലേ പുറത്തായി. മൂന്നു മുന്‍ നിരക്കാരെ സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് വീഴ്ത്തി. എങ്കിലും അതിനു ശേഷം ഒരു കനത്ത വിക്കറ്റ് വീഴ്ച ഒഴിവാക്കിയ പാകിസ്ഥാന്‍ ആഞ്ഞടിക്കുകയായിരുന്നു.

ആദ്യം ബാറ്റിംഗ് തുടങ്ങിയ ഓസീസ് സൊഹൈല്‍ തന്‍‌വീറിന്‍റെ മൂന്നു വിക്കറ്റ് പ്രകടനത്തോടെ 164 റണ്‍സിനു പുറത്തായിരുന്നു. ആദം ഗില്‍ ക്രിസ്റ്റ് (24) ഹസ്സി (37) ഹോഡ്ജേ (36) എന്നിവരുടെ പ്രകടനത്തിന്‍റെ പിന്‍‌ബലത്തിലായിരുന്നു പൊരുതാനുള്ള സ്‌കോര്‍ സമ്പാദിച്ചത്.