ചതുര്ദിനത്തിനു സമനില
ഓസ്ട്രേലിയയും ഇന്ത്യന്‍ ബോര്‍ഡ് പ്രസിഡന്‍ഡ് ഇലവണും തമ്മിലുള്ള മത്സരത്തിനു വിരസമായ സമനില. ഓസീസ് നായകന്‍ റിക്കി പോണ്ടിംഗിന്‍റെയും മൈക്കല്‍ ഹസിയുടെയും ഇടപെടലാണ് കംഗാരുക്കള്‍ക്ക് സമനില സമ്മാനിച്ചത്. എന്നിരുന്നാലും മത്സരം യുവതാരങ്ങളുടെ ശക്തമായ പ്രകടനം കൊണ്ട് സമ്പന്നമായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബൊര്‍ഡ് പ്രസിഡന്‍ഡ് ഇലവണ്‍ കണ്ടെത്തിയ 455, 292 നു 4 ഡിക്ലയാര്‍ഡ് എന്ന സ്കോറിനു നാലാം ദിവസം കളി അവസാനിക്കുമ്പോള്‍ 314, 127 ന് 2 എന്നിങ്ങനെയായിരുന്നു സ്കോര്‍. രണ്ടാം ഇന്നിംഗ്‌സില്‍ പോണ്ടിംഗ് പുറത്താകാതെ 58 റണ്‍സ് എടുത്തു.
നേരത്തെ മൈക്കല്‍ ഹസിയുടെ 126 റണ്‍സിന്‍റെ പിന്‍ബലത്തില്‍ ഓസീസ് ഒന്നാം ഇന്നിംഗ്സില്‍ 314 റണ്‍സ് എടുത്തിരുന്നു. ഈ ഇന്നിംഗ്സില്‍ ഇന്ത്യന്‍ സ്പിന്നര്‍ പീയൂഷ് ചൌള 89 റണ്‍സ് വിട്ടു കൊടുത്ത് അഞ്ചു വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയും തകര്‍പ്പന്‍ ബാറ്റിംഗ് നടത്തി.
നായകന്‍ യുവ്‌രാജ് സിംഗ് സെഞ്ച്വറി കണ്ടെത്തിയ മത്സരത്തില്‍ വസീം ജാഫര്‍ അര്‍ദ്ധ ശതകം നേടി. ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ചോദ്യം ചെയ്തു കൊണ്ട് യുവി നടത്തിയ ബാറ്റിംഗ് ശ്രദ്ധേയമായിരുന്നു. 113 റണ്‍സ് എടുത്ത യുവിയുടെ ഇന്നിംഗ്‌സില്‍ ഏഴ് ബൌണ്ടറിയും ഏഴ് സിക്സറുകളും അടങ്ങിയിരുന്നു.