ചതുര്‍ദിനം സമനിലയില്‍
ശ്രീലങ്ക എയും ഇന്ത്യയും തമ്മില്‍ നടന്ന ചതുര്‍ദിന ക്രിക്കറ്റ് മത്സരം സമനിലയില്‍ അവസാനിച്ചു.രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന്‍റെ ആവേശത്തില്‍ സാഹസത്തിനൊരുങ്ങിയ ഇന്ത്യയെ ലങ്കയുടെ രണ്ടാം നിര വിറപ്പിച്ചു വിട്ടു.
കളിയുടെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി ഡിക്ലയര്‍ ചെയ്ത ഇന്ത്യക്ക് രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ 57 ഓവറില്‍ 295 റണ്‍സായിരുന്നു വിജയ ലക്‍ഷ്യം.ലങ്കയക്ക് മുന്നില്‍ ആറിന് 187 എന്ന നിലയില്‍ പരുങ്ങിയ ഇന്ത്യന്‍ നിരയില്‍ വാസിം ജാഫറും(55)ഗൌതം ഗംഭീറും(53 നോട്ടൌട്ട്)മാത്രമാണ് ചെറുത്ത് നിന്നത്.
പേരുകെട്ട ബാറ്റ്സ്മാന്‍നാരായ ദ്രാവിഡ്,ധോനി,ദിനേശ് കാര്‍ത്തിക്,ലക്ഷ്മണ്‍ തുടങ്ങിയവെരെല്ലാം ലങ്കയുടെ രണ്ടാം നിരയക്ക് മുന്നില്‍ അടിയറവ് പറഞ്ഞു.ഗംഭീറിനോപ്പം പതിനാല് റണ്‍സെടുത്ത രമേഷ് പവാര്‍ അവസാനം വരെ പിടിച്ചു നിന്നു.ഇരു ടീമുകള്‍ക്കും വിജയം ആസാധ്യമാണെന്ന് ഉറപ്പായതോടെ മത്സരം സമനിലയില്‍ അവസാനിപ്പിക്കാന്‍ ഇരു ടീമുകളും തീരുമാനിക്കുകയായിരുന്നു.