ഇന്ത്യ ഓള്‍ ഔട്ട്!
|
4 വിക്കറ്റുകള്‍ വീതം നേടിയ ലീയും ക്ലര്‍ക്കുമാണ് ഇന്ത്യയെ തകര്‍ത്തത്. ഓസ്‌ട്രേലിയന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിംഗ് പാഠങ്ങള്‍ മറന്നതാണ് ഇന്ത്യക്ക് ഒന്നാം ഇന്നിംഗ്സില്‍ വിനയായത്. കുംബ്ലെ(27), സഹീര്‍(11) എന്നിവരെ ലീ പുറത്താക്കിയപ്പോള്‍ ഹര്‍ഭജനെ(2)ഹോഗ് പുറത്താക്കി. ആര്‍.പി.സിംഗ്(2) പുറത്താകാതെ നിന്നു.
62 റണ്‍സെടുത്ത ടെണ്ടുല്‍ക്കറും43 റണ്‍സെടുത്ത ഗാംഗുലിയും ഇന്ത്യക്ക് വേണ്ടി മികച്ച ബാറ്റിംഗ് കാഴ്‌ചവെച്ചു.ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 343 റണ്‍സില്‍ അവസാനിച്ചു. 17 റണ്‍സെടുത്ത ഹോഗിനെ സഹീര്‍ഖാന്‍ പുറത്താക്കി. ജോണ്‍സന്‍ 15 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
അഞ്ചു വിക്കറ്റെടുത്ത കുംബ്ലെയാണ് ഓസ്‌ട്രേലിയയെ ശരാശരി സ്‌കോറില്‍ ഒതുക്കിയത്. കുംബ്ലെ മുപ്പത്തിയഞ്ചാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കുന്നത്. 4 വിക്കറ്റെടുത്ത സഹീര്‍ഖാന്‍ കുംബ്ലെക്ക് മികച്ച പിന്തുണ നല്‍കി. 124 റണ്‍സെടുത്ത ഹെയ്‌ഡന്‍ 66 റണ്‍സെടുത്ത ജാക്‍സ് എന്നിവര്‍ ഓസ്‌ട്രേലിയന്‍ ബാറ്റിംഗിന് കരുത്തേകി. മെല്‍ബണില്‍ കളിച്ച എഴ് ടെസ്റ്റുകളില്‍ ആറിലും ഹെയ്‌ഡന്‍ സെഞ്ച്വറി നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരെ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ബാറ്റിംഗ് തകര്‍ച്ച നേരിട്ടു കൊണ്ടിരിക്കുകയാണ്.
സ്‌കോര്‍ബോര്‍ഡ്:
