ഇന്ത്യ എയ്‌ക്ക് ഉജ്വല ജയം
|
കെനിയ ഒന്നാം ഇന്നിംഗ്‌സില്‍ 218, രണ്ടാം ഇന്നിംഗ്‌സില്‍ 124. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സില്‍ 429. നേരത്തേ ഒന്നാം ഇന്നിംഗ്‌സില്‍ പാര്‍ഥിവ് പട്ടേലും ബദരീനാഥും കണ്ടെത്തിയ ഉജ്വല സെഞ്ച്വറികളാണ് ഇന്ത്യയ്‌ക്ക് തുണയായത്. പട്ടേല്‍ 164 റണ്‍സ് നേടിയപ്പോള്‍ ബദരീനാഥ് 160 റണ്‍സ് എടുത്തു. എ എസ് യാദവ് 60 റണ്‍സ് നേടി.
കെനിയയുടെ രണ്ടാം ഇന്നിംഗ്‌സില്‍ ആറു വിക്കറ്റുകള്‍ പിഴുത പ്രാഗ്യാന്‍ 124 റണ്‍സിനു ആഫ്രിക്കന്‍ ടീമിന്‍റെ തകര്‍ച്ചയ്‌ക്കു വഴി മരുന്നിട്ടു. നേരത്തേ നാലു റണ്‍സിനു രണ്ടു വിക്കറ്റ് നഷ്ടമായ കെനിയ പ്രാഗ്യാന്‍റെ ഇടം കയ്യന്‍ സ്പിന്നിനു മുന്നില്‍ തകര്‍ന്നു വീണു. 73 റണ്‍സിനു ആറു ബാറ്റ്സ്‌മാന്‍മാരാണ് പുറത്തായത്.
കെനിയന്‍ താരം ജിമ്മി കാമാന്‍ഡെയ്‌ക്കു മാത്രമെ ചെറുതായിട്ടെങ്കിലും ചെറുത്തുനില്‍ക്കാനായുള്ളൂ. 46 പന്തുകള്‍ നേരിട്ട ജിമ്മി 30 റണ്‍സ് നേടി. 24 റണ്‍സുമായി തന്‍മയ് മിത്ര കൂട്ടു പോയെങ്കിലും ഇന്നിംഗ്‌സ് പരാജയം ഒഴിവാക്കാനായില്ല. ഇര്‍ഫാന്‍ പത്താന്‍ മൂന്നും മഹേഷ് ഒരു വിക്കറ്റും സ്വന്തമാക്കി.
