വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Vinesh
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 7 ഓഗസ്റ്റ് 2024 (17:04 IST)
Vinesh
വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒളിമ്പിക്‌സ് അയോഗ്യയാക്കിയതിനു പിന്നാലെയാണ് വിനേഷ് ഫോഗട്ടിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിര്‍ജലീകരണത്തെ തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഫൈനലിലേക്ക് പ്രവേശിച്ചതിനു പിന്നാലെ വിനേഷിനെ അയോഗ്യ ആക്കുകയായിരുന്നു. വിനേഷിന്റെ ഭാരം രാത്രി 2 കിലോയോളം കൂടിയിരുന്നു. എന്നാല്‍ കഠിനമായി പരിശ്രമിച്ചതിലൂടെ 1.85 കിലോ വിനേഷ് കുറച്ചിരുന്നു. എങ്കിലും 100ഗ്രാം കൂടി നിന്നതിനാല്‍ അയോഗ്യ ആക്കുകയായിരുന്നു. 50 കിലോയിലാണ് വിനേഷ് മത്സരിച്ചത്.

ഭാര പരിശോധനയില്‍ 50 കിലോയില്‍ കൂടുതല്‍ കണ്ടെത്തുകയായിരുന്നു. അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദി വിനേഷിനെ ആശ്വസിപ്പിച്ച് എക്‌സില്‍ കുറിച്ചു. വിനേഷ് ഫോഗട്ട് രാജ്യത്തിന്റെ അഭിമാനമാണെന്നും ശക്തമായി തിരിച്ചുവരണമെന്നും പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :