ചെന്നൈ|
priyanka|
Last Modified ചൊവ്വ, 5 ജൂലൈ 2016 (17:22 IST)
നുങ്കംപാക്കം റെയില്‍വേ സ്റ്റഷനില്‍ ഇന്‍ഫോസിസ് ജീവനക്കാരി സ്വാതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ താന്‍ നിരപരാധിയാണെന്ന് പ്രതി രാംകുമാര്‍. തന്നെ പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്നും ആശുപത്രിയില്‍ കഴിയുന്ന പ്രതി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയ്ക്ക് മുമ്പാകെ പറഞ്ഞു.
താന്‍ താണ ജാതിക്കാരനാണെന്നും കടുത്ത ദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നതെന്നും രാംകുമാര്‍ പറഞ്ഞു. പൊലീസ് അറസ്റ്റിനെ ഭയന്ന് കഴുത്ത് മുറിച്ച് രാംകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. പ്രണയം നിരസിച്ചതിനാലാണ് കൊലപാതകം നടത്തിയതെന്ന് രാംകുമാര്‍ ആദ്യം മൊഴി നല്‍കിയിരുന്നതായി പോലീസ് വെളിപ്പെടുത്തല്‍. ഇതില്‍ നിന്നും വ്യത്യസ്തമായാണ് രാംകുമാര്‍ മജിസ്‌ട്രേറ്റിന് നല്‍കിയ മൊഴി. റിമാന്റില്‍ കഴിയുന്ന പ്രതിയെ 14ന് എഗ്മൂര്‍ കോടതിയില്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ 24നാണ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തിയത്.