അഭിറാം മനോഹർ|
Last Modified ചൊവ്വ, 30 ഡിസംബര്‍ 2025 (14:07 IST)
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെയും വ്യവസായിയായ റോബര്‍ട്ട് വദ്രയുടെയും മകന്‍ റൈഹാന്‍ വദ്ര വിവാഹഹിതനാകുന്നു. ദീര്‍ഘകാല സുഹൃത്തായ അവിവ ബേഗുമായാണ് രേഹാന്റെ നിശ്ചയം. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്.
ഏഴുവര്‍ഷത്തിലധികമായി ഇരുവരും പ്രണയത്തിലായിരുന്നു. 25കാരനായ റൈഹാന്‍ കഴിഞ്ഞ ദിവസമാണ് അവിവയെ വിവാഹാഭ്യര്‍ഥന നടത്തിയത്. ഇതിന് പിന്നാലെയാണ് വിവാഹനിശ്ചയ ചടങ്ങുകള്‍ നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാജസ്ഥാനില്‍ വെച്ച് വിപുലമായ വിവാഹനിശ്ചയ ചടങ്ങുകള്‍ നാളെ നടക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിവാഹമുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഡല്‍ഹി സ്വദേശിയായ അവിവ വ്യവസായി ഇമ്രാന്‍ ബെയ്ഗിന്റെ മകളാണ്. മാതാവ് നന്ദിത ബെയ്ഗ് ഇന്റീരിയല്‍ ഡിസൈനറും പ്രിയങ്കാ ഗാന്ധിയുടെ സുഹൃത്തുമാണ്. റൈഹാനും അവീവയും ചെറുപ്പം മുതല്‍ ഒരേ സ്‌കൂളിലാണ് പഠിച്ചത്. റൈഹാന്‍ പിന്നീട് പൊളിറ്റിക്‌സില്‍ ഉന്നതപഠനത്തിനായി ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സ്റ്റഡീസിലേക്ക് മാറിയിരുന്നു. വൈല്‍ഡ് ലൈഫ്, സ്ട്രീറ്റ് ഫോട്ടോഗ്രഫി മേഖലകളിലും റൈഹാന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.