1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. PT Usha express her relief on ending wrestlers protest

അവർ കായികതാരങ്ങളല്ലെ, അക്കാര്യം നന്നായി ചെയ്യട്ടെ, ഗുസ്തിതാരങ്ങളുടെ സമരം അവസാനിച്ചതിൽ സന്തോഷം: പിടി ഉഷ

PT usha
ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എം പിയും റെസ്ലിങ് ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ഗുസ്തിതാരങ്ങളുടെ സമരം അവസാനിച്ചതില്‍ സന്തോഷമെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ. എല്ലാം നന്നായി വരട്ടെ, അവര്‍ കായികതാരങ്ങളല്ലെ, അത് നന്നായിട്ട് ചെയ്യട്ടെ. ഗുസ്തിതാരങ്ങളുമായി 40 മിനിറ്റ് സംസാരിച്ചിരുന്നു. പി ടി ഉഷ മാധ്യമങ്ങളോട് പറഞ്ഞു.
 
ലൈംഗികാതിക്രമ പരാതിയില്‍ അന്വേഷണം 15നകം പൂര്‍ത്തിയാക്കുമെന്ന സര്‍ക്കാര്‍ നല്‍കിയ ഉറപ്പിലാണ് സമരം ഒരാഴ്ച കാലം നിര്‍ത്തിവെയ്ക്കാന്‍ ഗുസ്തിതാരങ്ങള്‍ തീരുമാനിച്ചത്. കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂറുമായി നടത്തിയ ചര്‍ച്ചയ്ക്ക് ഒടിവിലായിരുന്നു തീരുമാനം. മെയ് 28ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഗുസ്തിതാരങ്ങള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കുമെന്നും പരാതിയില്‍ അന്വേഷണം ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്നും കായികമന്ത്രി ഗുസ്തിതാരങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
 
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; മീന്‍ വില കുതിച്ചുയരും !