അനുബന്ധ വാര്‍ത്തകള്‍
- ഉച്ചയ്ക്ക് ഉറങ്ങുന്നത് അത്രനല്ലതല്ല, ഇക്കാര്യങ്ങള്‍ അറിയണം
- സെപ്റ്റംബറോടെ എടിഎമ്മുകളില്‍ നിന്ന് 500ന്റെ നോട്ടുകള്‍ വിതരണം ചെയ്യുന്നത് നിര്‍ത്താന്‍ ആര്‍ബിഐ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടുണ്ടോ? സത്യം ഇതാണ്
- രണ്ടുമാസമായിട്ടും ശിശുവിന് വസ്തുക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം
- ബീറ്റ്റൂട്ട് കൂടുതല്‍ കഴിക്കുന്നത് ശരീരത്തില്‍ കാല്‍സ്യത്തിന്റെ ആഗീരണം കുറയ്ക്കും! ഇക്കാര്യങ്ങള്‍ അറിയണം
- ഇന്ത്യന്‍ ബ്ലാക്ബെറി എന്നറിയപ്പെടുന്ന ഞാവല്‍ പഴം ഫാറ്റിലിവറിന് മരുന്ന്; ഇക്കാര്യങ്ങള്‍ അറിയണം
കീറിയ എല്ലാ നോട്ടുകളും മാറിയെടുക്കാന്‍ സാധിക്കില്ല, ഇക്കാര്യങ്ങള്‍ അറിയണം
ആരും തന്നെ അത് വാങ്ങാന്‍ തയ്യാറാവുകയില്ല.
കീറിയ നോട്ടുകള്‍ ഒരിക്കല്‍ പോലും കൈയില്‍ വരാത്തവരായി ആരും തന്നെ ഉണ്ടാവില്ല. പണ്ടുകാലത്താണെങ്കില്‍ ആളുകള്‍ ഇതിന് വലിയ പ്രാധാന്യമൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ഇന്ന് കീറിയ നോട്ടുകള്‍ വിനിമയം ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ആരും തന്നെ അത് വാങ്ങാന്‍ തയ്യാറാവുകയില്ല. മൂല്യം കുറഞ്ഞ നോട്ടുകള്‍ ആണെങ്കില്‍ പലരും അതിനു വലിയ പ്രാധാന്യം നല്‍കാറില്ല. എന്നാല്‍ മൂല്യം കൂടിയവയാണെങ്കില്‍ അവ എങ്ങനെ വിനിമയം ചെയ്യുമെന്നോര്‍ത്ത് പലരും ടെന്‍ഷനടിക്കാറുണ്ട്. എന്നാല്‍ അവ വളരെ എളുപ്പത്തില്‍ നമുക്ക് മാറി എടുക്കാന്‍ ആകും. അടുത്തുള്ള ഏതെങ്കിലും ആര്‍ബിഐയുടെ കീഴിലുള്ള കൊമേഴ്‌സ്യല്‍ ബാങ്കിലോ ആര്‍ബിഐയുടെ ഓഫീസിലോ കൊടുത്താല്‍ മതിയാകും.
എന്നിരുന്നാലും അതിനു ചില നിബന്ധനകള്‍ ഉണ്ട്. കീറിയ എല്ലാ നോട്ടുകളും ഇത്തരത്തില്‍ മാറിയെടുക്കാനാകില്ല. കീറിയതാണെങ്കിലും ആ നോട്ടിന്റെ സീരിയല്‍ നമ്പര്‍ മുഴുവനായും കാണാന്‍ സാധിച്ചിരിക്കണം. കൂടാതെ നോട്ടിന്റെ ഭൂരിഭാഗവും കീറാത്ത നിലയിലും ആയിരിക്കണം. രണ്ടില്‍ കൂടുതല്‍ കഷ്ണങ്ങളായി കീറിയ നോട്ട് ആണെങ്കിലും നമുക്ക് മാറിയെടുക്കാന്‍ ആവും പക്ഷേ കീറിയ എല്ലാ ഭാഗങ്ങളും ഉണ്ടായിരിക്കണം എന്ന് മാത്രം.
ചെറിയ രീതിയില്‍ തീ പിടിച്ച നോട്ടുകളും മാറിയെടുക്കാനാകും. എഴുതിയ നോട്ടുകളും ഇത്തരത്തില്‍ മാറ്റിയെടുക്കാനാവും. ഇത്തരത്തില്‍ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിന് ബാങ്കില്‍ പ്രത്യേകിച്ച് ഫോമോ മറ്റുകാര്യങ്ങളും ഫില്‍ ചെയ്ത് നല്‍കേണ്ടതില്ല. കഴിവതും നോട്ടുകളില്‍ എഴുതാതെയും സൂക്ഷിച്ചു കൈകാര്യം ചെയ്യുകയും ചെയ്യുക.