1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian cricket dhoni news

ധോണിയുടെ പിന്‍ഗാമിയാണ് പന്തെന്ന് പറയരുത്: മാധ്യമങ്ങള്‍ക്ക് വിമര്‍ശനവുമായി മുന്‍ താരം

Dhoni
ധോണിയുടെ പിന്‍ഗാമിയാണ് ഋഷഭ് പന്തെന്ന് പറയരുതെന്ന് ഇന്ത്യന്‍ മുന്‍ ക്രക്കറ്റ് താരം ഗൗതം ഗംഭീര്‍. പന്തിന് ഒരിക്കലും ധോണിയാകാന്‍ സാധിക്കില്ല. പന്തിന് പന്താകാനേ സാധിക്കു. സിക്‌സറുകള്‍ അടിക്കുന്നതുകൊണ്ടുമാത്രം ഒരാളെ ധോണിയുമായി താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും ഗംഭീര്‍ പറഞ്ഞു.
 
പന്തിന് ഒരുപാടുമേഖലകളില്‍ മികവ് തെളിയിക്കാനുണ്ട്. ബോളര്‍മാര്‍ നന്നായി പന്തെറിഞ്ഞാല്‍ പന്ത് ബുദ്ധിമുട്ടുന്ന കാഴ്ചയാണ് ഗ്രൗണ്ടില്‍ കാണുന്നതെന്നും ഗംഭീര്‍ പറഞ്ഞു. ധോണി ഇന്ത്യക്കായി കളിക്കാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് പന്തിന്റെ മാതിരിയായിരുന്നില്ലെന്നും ഗംഭീര്‍വ്യക്തമാക്കി.
അടുത്ത ലേഖനം
പുത്തൻ i20യെ വിപണിയിലെത്തിച്ച് ഹ്യുണ്ടായി, വില 6.79 ലക്ഷം മുതൽ