1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Hostel bathroom footage leaked three arrested

ഗേൾസ് ഹോസ്റ്റലിലെ ബാത്റൂം ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ: വാർഡനെ സ്ഥലം മാറ്റി

university
ചണ്ഡീഗഡ്: സർവകലാശാല വനിതാഹോസ്റ്റലിൽ നിന്നുമുള്ള ബാത്റൂം ദൃശ്യങ്ങൾ ചോർന്നെന്ന പരാതിയിൽ 3 പേർ അറസ്റ്റിലായി. ദൃശ്യങ്ങൾ കാമുകന് അയച്ചുനൽകിയ പെൺകുട്ടിയും കാമുകനുമടക്കം 3 പേരാണ് പോലീസ് പിടിയിലായത്.
 
പെൺകുട്ടി ഹോസ്റ്റലിലെ സഹപാഠികളുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചുവെന്ന വാദത്തിൽ കഴമ്പില്ലെന്നും സ്വന്തം വീഡിയോദൃശ്യം മാത്രമാണ് പെൺകുട്ടി കാമുകനുമായി പങ്കുവെച്ചതെന്ന് പോലീസ് വ്യക്തമാക്കി. എന്നാൽ പോലീസ് വിശദീകരണത്തിന് പിന്നാലെ വിദ്യാർഥികൾ പ്രതിഷെധം ശക്തമാക്കിയ പശ്ചാത്തലത്തിൽ ഈ മാസം 24 വരെ വരെ സർവകലാശാലകൾ അടച്ചിടും.
 
 വിദ്യാർഥികളുടെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഹോസ്റ്റൽ വാർഡനെ അധികൃതർ സ്ഥലം മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ അന്വേഷണത്തിനുത്തരവിട്ടിട്ടുണ്ട്.
 
അടുത്ത ലേഖനം
ഡ്രൈവിങ് ലൈസൻസ്,വാഹന രജിസ്ട്രേഷൻ അടക്കം 58 സേവനങ്ങൾക്ക് ആർടിഒ ഓഫീസിൽ പോകേണ്ടതില്ല