1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. 10 foriegners from african countries untraceable in bengaluru

ഒമിക്രോൺ: മൊബൈലുകൾ സ്വിച്ച് ഓഫ്, ബെംഗളൂരുവിലെത്തിയ 10 അഫ്രിക്കക്കാരെ പറ്റി വിവരമില്ല

ഒമിക്രോൺ
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ബെംഗളൂരുവില്‍ എത്തിയ പത്തോളം അന്താരാഷ്ട്ര യാത്രക്കാരെ കണ്ടെത്താനായിട്ടില്ലെന്ന് ബെംഗളൂരു മുന്‍സിപ്പല്‍ കോപറേഷന്‍. കർണാടകയിൽ രാജ്യത്താദ്യമായി ഒമിക്രോൺ വൈറസ് ബാധിച്ച രണ്ട് കേസുകൾ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഈ വിവരം പുറത്തുവന്നിരിക്കുന്നത്. വിദേശികളുടെ ബെംഗളൂരുവിലെ വിലാസം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് കര്‍ണാടക ആരോഗ്യമന്ത്രിയും സ്ഥിരീകരിച്ചു. 
 
ഈ വിദേശികളെ കണ്ടെത്താനായി ആരോഗ്യപ്രവർത്തകർ ശ്രമം തുടരുകയാണ്. ഫോണ്‍ വിളിച്ചിട്ട് പ്രതികരണമില്ലെങ്കില്‍ അവരെ കണ്ടെത്താന്‍ കൃത്യമായ നടപടിക്രമങ്ങളുണ്ടെന്ന് ബിബിഎംപി കമ്മീഷണര്‍ ഗൗരവ് ഗുപ്ത പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചതിന് പിന്നാലെ അവിടെനിന്ന് 57 യാത്രക്കാരാണ് ബെംഗളൂരുവിലെത്തിയതെന്നും ഇവരിൽ 10 പേരുടെ വിലാസം കണ്ടെത്താന്‍ ബെംഗളൂരു മുന്‍സിപ്പല്‍ കോർപറേഷന് സാധിച്ചിട്ടില്ലെന്നും കര്‍ണാടക ആരോഗ്യമന്ത്രി ഡോ. കെ.സുധാകര്‍ പറഞ്ഞു.
 
അടുത്ത ലേഖനം
ഡൽഹി വായുമലിനീകരണത്തിന് കാരണം പാകിസ്ഥാനെന്ന് സർക്കാർ, പാകിസ്ഥാനിലെ വ്യവസായങ്ങൾ നിരോധിക്കണോ എന്ന് സുപ്രീം കോടതി