അനുബന്ധ വാര്‍ത്തകള്‍
- 'ഇതാണോ മോദിയുടെ ഉറപ്പ്?' തുടര്‍ച്ചയായ രണ്ടാം മാസവും പാചകവാതക വില കൂട്ടി
- ലോക്സഭാ തെരെഞ്ഞെടുപ്പ്: കങ്കണ മുതൽ അക്ഷയ് കുമാർ വരെയുള്ളവർ സ്ഥാനാർഥികളായി ബിജെപി പരിഗണനയിൽ
- മത്സരിക്കാൻ സുധാകരനില്ല, കണ്ണൂരിൽ പുതിയ സ്ഥാനാർഥിയെ തേടി കോൺഗ്രസ്
- Loksabha Election 2024: പന്ന്യൻ രവീന്ദ്രനും സുനിൽ കുമാറും ആനിരാജയും അനിൽകുമാറും: സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
- Loksabha Election 2024: രാഹുൽ ഗാന്ധി മത്സരിച്ചാൽ വയനാട്ടിൽ ബിജെപി സ്ഥാനാർഥിയാവുക ശോഭാ സുരേന്ദ്രൻ
വാരണസിയ്ക്ക് പുറമെ രാമേശ്വരം ഉൾപ്പെടുന്ന രാമനാഥപുരത്തും മോദി മത്സരിക്കും? നിർണായക നീക്കവുമായി ബിജെപി
Narendra modi
2019ലെ തെരെഞ്ഞെടുപ്പില്‍ വാരണസില്‍ മാത്രമാണ് മോദി മത്സരിച്ചത്. ദക്ഷിണേന്ത്യയില്‍ കൂടുതല്‍ സീറ്റുകള്‍ നേടാന്‍ മോദിയുടെ സാന്നിധ്യം പ്രയോജനകരമാകും എന്ന വിലയിരുത്തലിലാണ് ബിജെപിയുടെ നീക്കം. അന്തിമ സ്ഥാനാര്‍ഥി പട്ടിക വരുന്നതോടെ മാത്രമെ ഇക്കാര്യത്തില്‍ ഉറപ്പ് പറയാനാകു. നേരത്തെ മോദി തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നെങ്കിലും ഇക്കാര്യം ബിജെപി കേന്ദ്ര നേതൃത്വം തന്നെ തള്ളികളഞ്ഞിരുന്നു.
കഴിഞ്ഞ നാല് ലോക്സഭാ തെരെഞ്ഞെടുപ്പിലും മൂന്നിലും ഡിഎംകെയാണ് രാമനാഥപുരത്ത് നിന്നും വിജയിച്ചത്. ഡിഎംകെയുമായി സഖ്യത്തിലുള്ള മുസ്ലീം ലീഗാണ് കഴിഞ്ഞ തവണ മണ്ഡലത്തില്‍ വിജയിച്ചത്. മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായ നവാസ് കനി ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് കഴിഞ്ഞ തവണ വിജയിച്ചത്. കേരളത്തിന് പുറത്ത് മുസ്ലീം ലീഗിനുള്ള ഏക ലോക്സഭാ മണ്ഡലം കൂടിയാണ് രാമനാഥപുരം.