1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vayanad local news

വയനാട് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

Vayanad
വയനാട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളില്‍ വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മുതിര്‍ന്ന അംഗം മറ്റ് അംഗങ്ങള്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് സത്യപ്രതിജ്ഞ ചടങ്ങുകള്‍ നടന്നത്. അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍മാരുടെയും തെരഞ്ഞെടുപ്പുകള്‍ 28, 30 തീയതികളില്‍ നടക്കും.
 
ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള മുതിര്‍ന്ന അംഗമായ എന്‍.സി. പ്രസാദിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഭരണസമിതിയുടെ പ്രഥമ യോഗം എന്‍.സി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗത്തില്‍ അധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അറിയിപ്പ് അംഗങ്ങള്‍ക്ക് കൈമാറി. എ.ഡി.എം കെ.അജീഷ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എം. ഷൈജു തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
4 ടിബി ഡേറ്റ, 200 എംബി‌പിഎസ് വരെ വേഗം, ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാർ പ്രീമിയം സബ്സ്ക്രിപ്ഷൻ, അടിമുടി മാറി ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ്