അനുബന്ധ വാര്‍ത്തകള്‍
- ചേര്‍ത്തലയില്‍ ദമ്പതികളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
- സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; രണ്ടുജില്ലകളില്‍ ഒരുമുന്നറിയിപ്പും ഇല്ല
- ശരിക്കും എന്നുമുതലാണ് ഓണാഘോഷം ആരംഭിക്കുന്നത്
- ഓണം ആഗോള ഉത്സവമാകുന്നതിനുപിന്നില് ഇതാണ് കാരണം
- ഹയര്‍ സെക്കന്‍ഡറി സപ്ലിമെന്ററിഅലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
Uthradam: മഴ നനഞ്ഞ് മലയാളിയുടെ ഉത്രാടപ്പാച്ചില്‍ ! നിരത്തുകളില്‍ തിരക്ക് കൂടും
ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്
Uthradam: ഉത്രാടപ്പാച്ചില്‍ ആരംഭിച്ച് മലയാളികള്‍. ശക്തമായ മഴയാണ് സംസ്ഥാനത്ത് പലയിടത്തും. ഈ മഴയ്ക്കിടയിലാണ് മലയാളികള്‍ തിരുവോണം ആഘോഷിക്കാന്‍ അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുന്നത്. ഉത്രാട ദിവസം കേരളത്തിലെ നിരത്തുകളില്‍ തിരക്ക് കൂടും.
ഒന്നാം ഓണമെന്നാണ് ഉത്രാട നാളിനെ വിശേഷിപ്പിക്കുന്നത്. ഉത്രാടത്തിന്റെ പിറ്റേന്ന് തിരുവോണം ആഘോഷിക്കും. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നാണ് പറയാറ്. കുട്ടികള്‍ വീട്ടില്‍ ഓണം ആഘോഷിക്കുകയും മുതിര്‍ന്നവര്‍ തിരുവോണം ആഘോഷിക്കാനുള്ള അവസാന വട്ട ഒരുക്കങ്ങള്‍ക്കായി ഓടിനടക്കുകയും ചെയ്യും. ഇതിനെയാണ് ഉത്രാടപ്പാച്ചില്‍ എന്ന് വിളിക്കുന്നത്. മലയാളികള്‍ തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം വാങ്ങിക്കൂട്ടുന്ന ദിവസമാണ് ഉത്രാട ദിവസം. അടുക്കളയിലേക്ക് വേണ്ട വിഭവങ്ങളെല്ലാം ഉത്രാട ദിവസം വീട്ടിലെത്തിക്കും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കണം. തിരുവോണ ദിവസം ഈ പൂക്കളത്തിലേക്ക് തൃക്കാക്കരയപ്പനെ പ്രതിഷ്ഠിക്കും.