1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Unknown facts about Pinarayi Vijayan

ആദ്യം വായിക്കുക മലയാള മനോരമ, രാവിലെ തന്നെ കിട്ടുന്ന പത്രങ്ങളെല്ലാം വായിക്കും; പിണറായി വിജയന്റെ ചില ശീലങ്ങള്‍

Unknown facts about Pinarayi Vijayan
മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 77-ാം ജന്മദിനം ആഘോഷിക്കുകയാണ്. അധികമാര്‍ക്കും അറിയാത്ത ചില ശീലങ്ങളുടെ ഉടമയാണ് പിണറായി. അതിരാവിലെ എഴുന്നേറ്റാല്‍ പത്രങ്ങള്‍ വായിക്കുന്ന പതിവുണ്ട് പിണറായി വിജയന്. ഒന്നോ രണ്ടോ പത്രങ്ങളല്ല, മറിച്ച് കിട്ടാവുന്ന പത്രങ്ങളൊക്കെ അദ്ദേഹം വായിക്കും. മലയാള മനോരമ അതില്‍ മുന്‍പന്തിയിലുള്ള പത്രമാണ്. ദിവസവും മനോരമ വായിക്കുന്ന ആളാണ് പിണറായി. മനോരമയ്ക്ക് പുറമേ ദേശാഭിമാനി, മാതൃഭൂമി തുടങ്ങി ഇംഗ്ലീഷ് പത്രങ്ങളും പിണറായി സ്ഥിരം വായിക്കും. പിണറായി യാത്രകള്‍ക്കിടയിലും ഒഴിവാക്കാത്ത ഒരു പതിവാണ് പത്ര പാരായണം. മുഖ്യമന്ത്രിയാകുന്നതിനു മുന്‍പും സമയനിഷ്ഠയുടെ കാര്യത്തില്‍ പിണറായി ഒരു തരിമ്പ് പോലും മാറില്ല. രാവിലെ എഴുന്നേറ്റാല്‍ ഓരോ കാര്യങ്ങള്‍ ചെയ്യാനും കൃത്യമായ സമയമുണ്ട്. അത് ഇപ്പോഴും തുടരുന്നു. പത്രങ്ങള്‍ കൂടാതെ മറ്റ് പുസ്തകങ്ങളും പിണറായി ധാരാളം വായിക്കാറുണ്ട്. 
 
അടുത്ത ലേഖനം
പിണറായി വിജയന്റെ ഇഷ്ടഭക്ഷണം മീന്‍ വിഭവങ്ങള്‍; ചെമ്പല്ലിയും കരിമീനും കൂടുതല്‍ പ്രിയം