അനുബന്ധ വാര്‍ത്തകള്‍
- യുദ്ധസാഹചര്യത്തില്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്
- റഷ്യന്‍ അധിനിവേശത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 28 കുട്ടികള്‍
- 14 ഭീമൻ വിമാനങ്ങളിലായി ആയുധങ്ങൾ അതിർത്തിയിൽ: യുക്രെയ്ന് യുഎസ് സഹായം
- റഷ്യ ആണവനിലയം ലക്ഷ്യംവെയ്ക്കുന്നുവെന്ന് അമേരിക്ക
- Breaking News: താന്‍ നേരിട്ട ലൈംഗിക അതിക്രമങ്ങളെ കുറിച്ച് കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടി പരസ്യമായി തുറന്നുപറയുന്നു
യുക്രൈനില്‍ നിന്ന് കേരളത്തില്‍ ഇതുവരെയെത്തിയത് 1,070 പേര്
യുക്രെയിനില്‍നിന്ന് ഓപ്പറേഷന് ഗംഗ രക്ഷാദൗത്യം വഴി ഡല്‍ഹിയിലും മുംബൈയിലുമെത്തിയ 418 മലയാളികളെ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ കേരളത്തില്‍ എത്തിച്ചു. ഡല്‍ഹിയില്‍നിന്നു രണ്ടു ചാര്‍ട്ടേഡ് വിമാനങ്ങളില്‍ 360 പേരെയും മുംബൈയില്‍ എത്തിയ 58 പേരെയുമാണ് ഇന്നു കേരളത്തിലേക്ക് എത്തിച്ചത്. ഇതോടെ രക്ഷാദൗത്യം ആരംഭിച്ചതിനുശേഷം എത്തിയ 1,070 പേരെ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചു.
യുക്രെയിനില്‍നിന്നു കൂടുതലായി ആളുകള്‍ എത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്കു പ്രത്യേക ചാര്‍ട്ടേഡ് ഫ്ളൈറ്റുകള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ മൂന്നു ഫ്ളൈറ്റുകളാണു സര്‍വീസ് നടത്തിയത്. ഇതില്‍ ആദ്യ രണ്ടു ഫ്ളൈറ്റുകളില്‍ 180 വീതം യാത്രക്കാരെ എത്തിക്കാന്‍ കഴിഞ്ഞു.