അഭിറാം മനോഹർ|
Last Modified ശനി, 5 മാര്‍ച്ച് 2022 (11:48 IST)
റഷ്യൻ അക്രമണം തുടരുന്നതിനിടെ അമേരിക്കയും സഖ്യകക്ഷികളും അയച്ച വൻ ആയുധശേഖരം യുക്രെയ്‌ൻ അതിർത്തിയിൽ എത്തിയതായി യുഎസ് പത്രമായ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്‌തു. പതിനാല് ഭീമൻ ചരക്ക് വിമാനങ്ങളിലായി ടാങ്ക് വേധ മിസൈലുകൾ ഉൾപ്പടെയുള്ള ആയുധശേധരം എത്തിയെനാണ് റിപ്പോർട്ടിൽ പറയുന്നത്.
യുക്രെയ്‌ന് 350 ദശലക്ഷം ഡോളറിന്റെ ആയുധസഹായം നൽകാനുള്ള ഉത്തരവിൽ ശനിയാഴ്‌ച്ച പ്രസിഡന്റ് ജോ ബൈഡൻ ഒപ്പുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആയുധങ്ങളുമായി വിമാനങ്ങൾ യുക്രെയ്‌നിലേക്ക് തിരിച്ചത്.അമേരിക്കയുടെയും 22 സഖ്യരാഷ്ട്രങ്ങളുടെയും സഹായമായാണ്
ആയുധങ്ങൾ എത്തുന്നത്.
അതിർത്തിയിൽ എത്തിച്ച ആയുധങ്ങൾ കരമാർഗം കൊണ്ടുപോയി യുക്രെയ്‌ൻ സേനയ്ക്ക് കൈമാറും. 350 ദശലക്ഷം ഡോളർ സഹായത്തിൽ 70 ശതമാനം കൈമാറിയതായാണ് റിപ്പോർട്ട്. ശേഷിച്ച ആയുധങ്ങൾ അടുത്തയാഴ്‌ച്ച യുക്രെയ്‌നിലെത്തും.