1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സാന്ത്വന സ്പര്‍ശം പരിപാടിയില്‍ ഇത്തരം ആവശ്യങ്ങള്‍ ഉള്‍പ്പെടുത്തില്ല

Trivandrum
വിവിധ വകുപ്പുകളില്‍ പരിഗണിക്കുകയും വിവിധ തലങ്ങളില്‍ നിരസിക്കപ്പെടുകയും ചെയ്ത എ.പി.എല്ലില്‍ നിന്ന് ബി.പി.എല്ലിലേക്ക് മാറാനുള്ള അപേക്ഷ, ലൈഫ് പദ്ധതിക്കുള്ള അപേക്ഷ, പട്ടയം, 2018 ലെ പ്രളയദുരിതാശ്വാസം, പ്രളയദുരിതാശ്വാസത്തുക വര്‍ദ്ധിപ്പിച്ച് നല്‍കുക എന്നീ ആവശ്യങ്ങള്‍ വിവിധ ജില്ലകളില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരിപാടിയില്‍ ഉള്‍പ്പെടുത്തില്ലെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
 
അതേസമയം അഗളയില്‍ നടക്കുന്ന സാന്ത്വന സ്പര്‍ശം പരാതി പരിഹാര അദാലത്തില്‍ വീല്‍ ചെയറിലെത്തിയ ഭിന്നശേഷി വിഭാഗം പരാതിക്കാരെ അവര്‍ നില്‍ക്കുന്ന സ്ഥലത്തെത്തി മന്ത്രിമാരായ കെ.കൃഷ്ണന്‍കുട്ടി, വി.എസ് സുനില്‍ കുമാര്‍ എന്നിവര്‍ ഫയല്‍ പരിശോധന നടത്തി. താഴത്തെ നിലയില്‍ നില്‍ക്കുകയായിരുന്ന ഭിന്നശേഷി വിഭാഗക്കാര്‍ അദാലത്ത് നടക്കുന്ന രണ്ടാം നിലയിലേക്ക് കയറി ബുദ്ധിമുട്ടുന്നത് ഒഴിവാക്കാന്‍ മന്ത്രിമാര്‍ താഴത്തെ നിലയിലേക്കെത്തുകയായിരുന്നു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി: കർശന നിബന്ധനകൾ