1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. toilet garbage out to public space hotel shut

ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കി : നാദാപുരത്ത് ഹോട്ടൽ പൂട്ടിച്ചു

Garbage Nadapuram Hotel
മാലിന്യം നാദാപുരം ഹോട്ടൽ
കണ്ണൂർ : നാദാപുരത്ത് ശുചിമുറി മാലിന്യം ഓടയിലേക്ക് ഒഴുക്കിയ സംഭവത്തിൽ ആരോഗ്യ വിഭാഗം ഹോട്ടൽ പൂട്ടിച്ചു. നാദാപുരത്തെ ഫുഡ് പാർക്ക് ഹോട്ടലാണ് പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പൂട്ടിച്ചത്.
 
നാദാപുരം കസ്തൂരികുളത്തെ ഹോട്ടലിലെ മാലിന്യം ഓടവഴി നാട്ടിൽ പല സ്ഥലങ്ങളിലും ഒഴികിയെത്തുകയും കിണറുകൾ മലിനമായി എന്നുമായിരുന്നു പരാതി. അന്വേഷണത്തിൽ സംഗതി സത്യമാണെന്നു കണ്ടെത്തി. തുടർന്നാണ് പോലീസ് സഹായത്തോടെ ആരോഗ്യവകുപ്പ് അധികൃതർ എത്തി ഹോട്ടൽ പൂട്ടിച്ചത് എന്ന് വാർഡ് മെമ്പർ അബ്ബാസ് അറിയിച്ചു.
അടുത്ത ലേഖനം
വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചു : 31 കാരന് 21 വർഷം കഠിന തടവ്