അനുബന്ധ വാര്‍ത്തകള്‍
- താമരശ്ശേരി ചുരത്തില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിയുടെ പോക്കറ്റില്‍ നിന്ന് മയക്കുമരുന്ന് കണ്ടെടുത്തു
- താമരശ്ശേരി ചുരത്തിലൂടെ ഫോണില്‍ സംസാരിച്ച് ഡ്രൈവ് ചെയ്ത കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് റദ്ദ് ചെയ്തു
- താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഭാരമേറിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം
- താമരശ്ശേരിയിൽ യുവതിയെ നഗ്നപൂജയ്ക്ക് നിർബന്ധിച്ചു: ഭർത്താവ് അടക്കം 2 പേർ അറസ്റ്റിൽ
- പിണറായി വിജയന് പകരം വയ്ക്കാനില്ലാത്ത ചരിത്രപുരുഷന്, അദ്ദേഹത്തെ പ്രശംസിക്കുന്നത് തെറ്റായി കാണാനാകില്ല: ഇപി ജയരാജന്
താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന് അമ്മയെ വെട്ടിക്കൊന്നു
aashiq
താമരശ്ശേരിയില്‍ ലഹരി മരുന്നിന് അടിമയായ മകന് അമ്മയെ വെട്ടിക്കൊന്നു. കോഴിക്കോട് താമരശ്ശേരി അടിവാരം സ്വദേശിനി സുബൈദയാണ് കൊല്ലപ്പെട്ടത്. 53 വയസ്സ് ആയിരുന്നു. 25കാരനായ മകന് ആഷിക് ആണ് കൃത്യം നടത്തിയത്. ബാംഗ്ലൂരിലെ ഡി അഡിക്ഷന് സെന്ററിലായിരുന്ന ആഷിക് മാതാവിനെ കാണാന്‍ എത്തിയപ്പോഴായിരുന്നു കൊലപാതകം നടത്തിയത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലയില്‍ ശസ്ത്രക്രിയ കഴിഞ്ഞ് സുബൈദ കിടപ്പിലായിരുന്നു. സുബൈദയുടെ സഹോദരിയുടെ വീട്ടില്‍ വച്ചാണ് കൊലപാതകം നടന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.