അനുബന്ധ വാര്‍ത്തകള്‍
- പോക്സോ കേസിൽ പിതാവ് അറസ്റ്റിലായ വിവരം അറിഞ്ഞ മകൻ ജീവനൊടുക്കി
- ഭാര്യയുമായി പിണങ്ങിക്കഴിഞ്ഞ യുവാവ് ആത്മഹത്യ ചെയ്തു, വിഷമത്തിൽ യുവാവിന്റെ പിതാവും തീകൊളുത്തി മരിച്ചു
- മൊഫിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു, സിഐ സുധീറിന്റെ പേരില്ല, ഭർത്താവ് സുഹൈൽ ഒന്നാം പ്രതി
- ചാത്തന്നൂരില്‍ മാതാവ് മരിച്ച ദുഃഖത്തില്‍ 27കാരന് ആറ്റില്‍ ചാടി ആത്മഹത്യ ചെയ്തു
- ചവറയില്‍ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
വീട്ടമ്മയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുഹൃത്ത് അറസ്റ്റിൽ
വെള്ളറട: യുവതിയായ വീട്ടമ്മ വീട്ടിൽ ആത്മഹത്യ ചെയ്ത സംഭാവത്തോടനുബന്ധിച്ചു പൂവാർ പരിണയം സ്വദേശി വിഷ്ണു എന്ന 29 കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. കുന്നത്തുകാൽ കോട്ടുക്കോണം ചീരംകോട് പള്ളിവാതുക്കൾ വീട്ടിൽ ഗോപിക (26) യാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കാണപ്പെട്ടത്.
വിവാഹിതയായ ഇവർക്ക് ആറ് വയസുള്ള ഒരു കുട്ടിയുമുണ്ട്. ഗോപികയും വിഷ്ണുവും തമ്മിൽ വര്ഷങ്ങളായി സൗഹൃദത്തിലാണ്. ഈയിടെ ഗോപികയുമായുള്ള ബന്ധം കാണിച്ചു വിഷ്ണു ഗോപികയുടെ ഭർത്താവിന് വാട്ട്സ് ആപ്പ് സന്ദേശം അയച്ചിരുന്നു. ഇതിന്റെ സ്‌ക്രീൻ സെറ്റ് വിഷ്ണു ഗോപികയ്ക്കും അയച്ചു. ഇതാണ് ഗോപികയുടെ ആത്മഹത്യയ്ക്ക് കാരണമായി എന്നാണു സൂചന.
ഇവർ തമ്മിൽ സാമ്പത്തിക ഇടപാടും ഉണ്ടായിരുന്നു. താൻ മരിക്കാൻ തീരുമാനിച്ച വിവരം ഗോപിക വിഷ്ണുവിനോട് ലൈവ് വീഡിയോയിലൂടെ അറിയിച്ചു തുടർന്ന് ഇയാൾ ബൈക്കിൽ ദേവികയുടെ വീട്ടിൽ എത്തിയെങ്കിലും പൂട്ടിയിരുന്നു വീടിന്റെ ജനൽ ചില്ല് തകർത്തു നോക്കിയപ്പോഴാണ് ദേവിക ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
പെട്ടന്ന് തന്നെ അടുത്ത് കണ്ട ഓട്ടോറിക്ഷാ ഡ്രൈവറുടെ സഹായത്തോടെ ഗോപികയെ കാരക്കോണത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. അവിടെ നിന്ന് രക്ഷപ്പെടാൻ വിഷ്ണു ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു പൊലീസിന് കൈമാറി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.