അനുബന്ധ വാര്‍ത്തകള്‍
- ആറ്റിങ്ങലില്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തി
- സംസ്ഥാനത്ത് ഇന്ന് 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, 41 പേർക്ക് രോഗമുക്തി
- സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യത: ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്
- ദേവാലയപ്രവേശനം : വൈദികരിൽ വലിയവിഭാഗവും 65 വയസ്സ് കഴിഞ്ഞവർ
- സംസ്ഥാനത്ത് പുതിയ 10ഹോട്ട്സ്പോട്ടുകള്‍; എട്ടും പാലക്കാട് നിന്ന്
ജോലിയില്ലാതായതിന്റെ വിഷമം; കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ ബസിനരികെ തൂങ്ങിമരിച്ചു
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ തുടരുന്നതുമൂലം ജോലി നഷ്ടമാകുന്നതിന്റെ ആശങ്കയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ തൂങ്ങി മരിച്ചു. ചെറുകുളം കൂഴൂര്‍ സന്തോഷ്(42) ആണ് മരിച്ചത്. ഒറ്റത്തെങ്ങില്‍ നിര്‍ത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസിനരികെയാണ് ഇയാള്‍ തൂങ്ങി മരിച്ചത്. 15 വര്‍ഷമായി പ്രീതി ബസിലെ ഡ്രൈവറാണ് ഇയാള്‍. ജോലിയില്ലാതായതിനാല്‍ ഏറെ ആശങ്കയിലായിരുന്നു.
സന്തോഷിന്റെ വരുമാനം മാത്രമായിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. ജോലി സംബന്ധമായ ഒരാവശ്യത്തിനു പോകുന്നുവെന്ന് പറഞ്ഞായിരുന്നു ശനിയാഴ്ച സന്തോഷ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് സന്തോഷിനെ കാണാനില്ലായിരുന്നു. ഇന്നലെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.