1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala Kerala News

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ പരുക്കേറ്റ എട്ടു വയസുകാരന്‍ മരിച്ചു

Sabarimala
ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന എട്ടു വയസുകാരന്‍ മരിച്ചു. ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. തലയ്ക്കാണ് കുട്ടിക്ക് പരുക്കേറ്റത്. പത്തനംതിട്ട ളാഹയിലാണ് ബസ് മറിഞ്ഞത്. 
 
18 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 44 പേരാണ് ബസില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ഒരാളുടെ കൂടി നില ഗുരുതരമാണ്. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും റാന്നി പെരുനാട് ആശുപത്രിയിലുമായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാവിലെ 8:40നാണ് അപകടം ഉണ്ടായത്.
അടുത്ത ലേഖനം
മെഷീനില്‍ ചതഞ്ഞരഞ്ഞ അതിഥി തൊഴിലാളിയുടെ കൈ വച്ചുപിടിപ്പിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ്