1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. reverse quarantine in Eranakulam

എറണാകുളത്ത് ഇനി അറുപത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് ചികിത്സയും അവശ്യ സാധനങ്ങളും വീട്ടുപടിയ്ക്കലെത്തും

വാർത്തകൾമ് എറണാകുളം
കൊച്ചി: എറണാകുളം ജില്ലയില്‍ റിവേഴ് ക്വാറന്റീൻ ശക്തമാക്കി ജില്ല ഭരണകൂടം. അറുപതുവയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് ചികിത്സയും ആവശ്യസാധനങ്ങളും ഇനിമുതൽ വീട്ടുപടിക്കല്‍ എത്തിച്ചുനൽകും. പ്രായമേറിയവരിലേയ്ക്ക് കൊവിഡ് വ്യാപനം ചെറുക്കുന്നതിനായാണ് ജില്ലാ ഭരണകൂടം സംവിധാനം ഒരുക്കിയിരിയ്ക്കുന്നത്. ഇതിനായി പ്രത്യേക കോൾ സെന്റർ പ്രവർത്തനം ആരംഭിച്ചു. 
 
0484 2753800 എന്ന നമ്പറില്‍ വിളിച്ചാല്‍ ആവശ്യ സാധനങ്ങളും സേവനങ്ങളും വീട്ടുപടിയ്ക്കലെത്തും. രാവിലെ ആറുമണിമുതല്‍ രാത്രി പത്തുമണിവരെ രണ്ട് ഷിഫ്റ്റുകളിലായാണ് സംവിധാനത്തിന്റെ പ്രവര്‍ത്തനം. അധ്യാപകര്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സേവകര്‍, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് സംവിധാനത്തിന്റെ നടത്തിപ്പ് ചുമതല. കുടുംബശ്രീ വഴിയാണ് അവശ്യ സാധനങ്ങള്‍ വീടുകളിൽ എത്തിക്കുക. ജില്ലാ ആരോഗ്യ വിഭാഗം ടെലിമെഡിസിന്‍ സേവനം ഒരുക്കും. വയോമിത്രം യൂണിറ്റുകളും വീടുകളില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സ്ഥിതി പരിശോധിക്കും. 
About Writer
വെബ്ദുനിയ ലേഖകൻ
അടുത്ത ലേഖനം
ജനശതാബ്ദി അടക്കം കേരളത്തിലോടുന്ന 3 സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി