1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. pk kunhananthan died

ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായിരുന്ന പികെ കുഞ്ഞനന്തന്‍ അന്തരിച്ചു

Kerala
ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയും സിപിഎം നേതാവുമായിരുന്ന പികെ കുഞ്ഞനന്തന്‍(72) അന്തരിച്ചു. അണുബാധയെ തുടര്‍ന്നായിരുന്നു മരണം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നാളെ ഉച്ചയ്ക്ക് 12മണിക്കാണ് സംസ്‌കാരം. മുഖ്യമന്ത്രി പിണറായി വിജയനും ഇപി ജയരാജനും കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞാഴ്ച ആശുപത്രിയിലെത്തി കുഞ്ഞനന്തനെ കണ്ടിരുന്നു. 
 
ടിപി വധക്കേസിലെ പതിമൂന്നാം പ്രതിയായ കുഞ്ഞനന്തന്റെ ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് മൂന്നുമാസത്തേക്ക് ശിക്ഷ മരവിപ്പിച്ചിരുന്നു. മെഡിക്കല്‍ ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 76 ലക്ഷത്തിലേയ്ക്ക്