അനുബന്ധ വാര്‍ത്തകള്‍
- മീനച്ചിലിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 52 ഉരുൾപൊട്ടൽ, 100 ഇടങ്ങളിൽ മണ്ണിടിഞ്ഞു
- നടന് ലാലു അലക്സിന്റെ അമ്മ അന്തരിച്ചു
- വയനാട്ടില്‍ കെഎസ്ആര്‍ടിസി ബസില്‍ അതിമാരക മയക്കുമരുന്നുമായി യുവതി അറസ്റ്റില്‍
- Blue Alert in Idukki Dam: ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്
- Kerala Weather Alert: മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
Kerala Weather Updates: സംസ്ഥാനത്ത് റെഡ് അലര്‍ട്ട് ഇല്ല, പുതിയ മുന്നറിയിപ്പുകള്‍ ഇങ്ങനെ
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു
സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പൂര്‍ണമായി പിന്‍വലിച്ചു. ഒറ്റ ജില്ലകളിലും നിലവില്‍ അതിതീവ്ര മഴയ്ക്കുള്ള റെഡ് അലര്‍ട്ട് ഇല്ല.
വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുന്നു.
03-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍
04-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
05-08-2022: കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
03-08-2022: തിരുവനന്തപുരം, കൊല്ലം, കാസറഗോഡ്
04-08-2022: തിരുവനന്തപുരം, കൊല്ലം
05-08-2022: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം
06-08-2022: കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
07-08-2022:കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
എന്നീ ജില്ലകളില്‍ ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലെര്‍ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറില്‍ 64.5 mm മുതല്‍ 115.5 mm വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.
ചില ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേര്‍ട്ട് ആണ് നല്കിയിരിക്കുന്നതെങ്കിലും മലയോര മേഖലകളില്‍ ഒറ്റപ്പെട്ട ശക്തമായ ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലെര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കേണ്ടതുണ്ട്.
അടുത്ത ലേഖനം