1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Nipah Virus Malappuram News

മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍

Nipah Virus
മലപ്പുറത്ത് ഏഴ് പേര്‍ നിപ രോഗലക്ഷണങ്ങളോടെ ചികിത്സയില്‍. നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ട്. ഇതില്‍ 37 സാമ്പിളുകള്‍ നെഗറ്റീവാണ്. മറ്റുളളവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനക്ക് അയക്കും. നിപ ഇനി രണ്ടാമതൊരാള്‍ക്കില്ലെന്ന് ഉറപ്പിക്കാന്‍ ജാഗ്രത പാലിക്കുകയാണെന്നും ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
 
വിദേശത്ത് നിന്നെത്തിയ 38കാരന് എംപോക്സ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പരിശോധനയും ജാഗ്രതയും കര്‍ശനമാക്കി. എം പോക്സ് ബാധിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ 23 പേരാണ് നിലവിലുളളത്. ഇവരുടെ സാമ്പിളുകള്‍ പരിശോധനക്ക് അയക്കും.
അടുത്ത ലേഖനം
അധ്യാപികയ്‌ക്കു നേരെ നഗ്നതാ പ്രദർശനം : 35 കാരൻ അറസ്റ്റിൽ