നിപ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്നത് നാല് പേര്‍: സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 12 സെപ്‌റ്റംബര്‍ 2023 (13:34 IST)
നിപ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്നത് നാല് പേരാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. സമ്പര്‍ക്ക പട്ടികയില്‍ 75 പേരാണുള്ളത്.
ചികിത്സയിലുള്ളവരില്‍ ഒരാള്‍ വെന്റിലേറ്ററിലാണ്. മരിച്ച മരുതോങ്കര സ്വദേശിയുടെ ഭാര്യയും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. പൂനെ എന്‍ഐവിയില്‍ നിന്നുള്ള ഫലം ഇന്ന് വൈകിട്ടോടെ പുറത്തു വരും.

അതിന് ശേഷം വൈകീട്ട് 6 മണിയോടെ വീണ്ടും യോഗം ചേരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിപ നിയന്ത്രണങ്ങള്‍ക്കായി 16 ടീമുകള്‍ രൂപീകരിച്ചു. ജില്ലയില്‍ കണ്‍ട്രോള്‍ റൂം തുറക്കും, ആശുപത്രികളിലും ജാഗ്രത ശക്തമാക്കും. കൂടാതെ ആശുപതികളിലെ അനാവശ്യ സന്ദര്‍ശനങ്ങള്‍ ഒഴിവാക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :