1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Murder Vattayal Aneesh

മാതാവിനെ തലയ്ക്കടിച്ചു കൊന്ന മകനെ പോലീസ് അറസ്‌റ് ചെയ്തു

Murder
ആലപ്പുഴ: സ്വന്തം മാതാവിനെ തലയ്ക്കടിച്ചു കൊന്ന സംഭവത്തില്‍ മകനെ പോലീസ് അറസ്‌റ് ചെയ്തു. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്‌ളീറ്റസിന്റെ ഭാര്യ ഫിലോമിന (62) യാണ് മകന്‍ സുനീഷിന്റെ (37) അടിയേറ്റു ചികിത്സയിലിരിക്കെ മരിച്ചത്.  
 
കഴിഞ്ഞ അഞ്ചാം തീയതി സുനീഷ് മദ്യപിച്ചു വീട്ടില്‍ വന്നപ്പോള്‍ മാതാവ് വഴക്കു പറഞ്ഞു. ഇതിന്റെ ദേഷ്യത്തില്‍ മകന്‍ തടിക്കഷണം കൊണ്ട് മാതാവിന്റെ തലയ്ക്കടിച്ചു. എന്നാല്‍ അപകടം സംഭവിച്ചു എന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ പന്ത്രണ്ടാം തീയതി അവര്‍ മരിച്ചു. ബന്ധുക്കളും ഇത് അപകടം സംഭവിച്ചാണ് പരിക്കേറ്റതെന്ന് പറഞ്ഞിരുന്നു.ഇവര്‍ മരിച്ച ശേഷം മകന്‍ സുനീഷ് ഒളിവില്‍ പോയിരുന്നു. ഇതും പൊലീസിന് സംശയത്തിനിടയാക്കി.
 
എന്നാല്‍ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ തലയില്‍ ശക്തമായി അടിയേറ്റു എന്നും ആഴത്തിലുള്ള മുറിവാണ് മരണ കാരണമെന്നും തെളിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ പോലീസ് പിടിയിലായത്. 
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
അപവാദപ്രചരണം: യുവാവിനെ 12കഷണങ്ങളായി മുറിച്ച് അഴുക്കുചാലില്‍ തള്ളിയ ദമ്പതികള്‍ അറസ്റ്റില്‍