1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Malappuram local news

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട: ഗുളിക രൂപത്തില്‍ 55ലക്ഷത്തിന്റെ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനുള്ള ശ്രമം പൊളിഞ്ഞു

Malappuram
ഗുളിക രൂപത്തില്‍ 55ലക്ഷത്തിന്റെ സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം സ്വദേശി പിടിയിലായി. 1117ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തിലെത്തിയ മൂര്‍ക്കനാട് സ്വദേശി റാഷിദില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 
 
കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗമാണ് സ്വര്‍ണം പിടികൂടിയത്. ഇന്നലെയാണ് ഇയാള്‍ ഷാര്‍ജയില്‍ നിന്ന് കരിപ്പൂരില്‍ എത്തിയത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
പോളിസിയിൽ അടിമുടി മാറ്റം വരുത്തി ഗൂഗിൾ, ഉപയോക്താക്കൾ തീർച്ചയായും അറിഞ്ഞിരിയ്ക്കണം !