1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. malappuram covid cases

മലപ്പുറം ജില്ലയില്‍ ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 18 പേര്‍ക്ക്

Malappuram
മലപ്പുറം: ജില്ലയില്‍ 18 പേര്‍ക്ക് കൂടി വെള്ളിയാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ ഏഴ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരും ആറ് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. ഇതില്‍ രണ്ട് പേര്‍ ആരോഗ്യ പ്രവര്‍ത്തകരും ഒരാള്‍ സ്വകാര്യ ലാബിലെ ജീവനക്കാരനുമാണ്. ഇവരെല്ലാം മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ ചികിത്സയിലാണ്.
 
അതേസമയം 94 പേര്‍ക്കാണ് ഇന്നലെ സംസ്ഥാനത്ത് കോവിഡ് ബാധ സ്ഥിരീകരിച്ചത്. മൂന്നു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം ബാധിച്ചവരില്‍ 47 പേര്‍ വിദേശത്തുനിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 37 പേര്‍. സമ്പര്‍ക്കം 7. മഹാരാഷ്ട്രയില്‍നിന്ന് വന്ന 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്‌നാട് 8, ഡെല്‍ഹി 3, ഗുജറാത്ത് 2, രാജസ്ഥാന്‍ 1 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍.
About Writer
ശ്രീനു എസ്