1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. KM Shaji controversial remarks in Dubai

യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണം, വിവാദ പരാമർശവുമായി കെ എം ഷാജി

KM Shaji
യുഡിഎഫ് ഭരണം പിടിക്കേണ്ടത് മുസ്ലീം സമുദായത്തിന് വേണ്ടിയാകണമെന്ന വര്‍ഗീയ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച ചടങ്ങിലാണ് ലീഗ് നേതാവ് വര്‍ഗീയ പരാമര്‍ശം നടത്തിയത്.
 
എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളേജുകളും വാങ്ങിയെടുക്കുന്നതാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒന്‍പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നും കെ എം ഷാജി ദുബായില്‍ പറഞ്ഞു. ഒന്‍പതര വര്‍ഷത്തിനിടെ എത്ര എയ്ഡഡ്, അണ്‍ എയ്ഡഡ് കോഴ്‌സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലീം മാനേജ്‌മെന്റിന് കിട്ടി. ഭരണം വേണം. പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടാന്‍ ആയിരിക്കില്ല. നഷ്ടപ്പെട്ട ഒന്‍പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ സമുദായത്തിന് തിരിച്ച് കൊടുക്കാനായിരിക്കണം. കെ എം ഷാജി പറഞ്ഞു.
അടുത്ത ലേഖനം
സ്വര്‍ണ്ണ പാളി കാണാതായതില്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന നിഗമനത്തില്‍ ദേവസ്വം വിജിലന്‍സ്; ശബരിമലയിലേത് ചെമ്പുപാളിയെന്ന് മഹ്‌സറില്‍ എഴുതി