അനുബന്ധ വാര്‍ത്തകള്‍
- Karkadakam: മലയാളികള്‍ കര്‍ക്കട മാസത്തിലേക്ക്; പ്രധാന ദിവസങ്ങള്‍ അറിയാം
- Nipah: പാലക്കാട് സമ്പര്‍ക്കപ്പട്ടികയില്‍ 112 പേര്‍, സംസ്ഥാനത്ത് നിരീക്ഷണം ശക്തം
- തൃശ്ശൂരില്‍ ഭര്‍ത്താവുമൊത്ത് സ്വന്തം വീട്ടിലെത്തിയ ശേഷം നവ വധു തൂങ്ങിമരിച്ചു
- അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി
- Kerala Weather Live Updates, July 15: ഇരട്ട ന്യൂനമര്‍ദ്ദം, വടക്കോട്ട് മഴ തന്നെ; അഞ്ചിടത്ത് യെല്ലോ അലര്‍ട്ട്
Karkadakam: നാളെ കര്‍ക്കടക സംക്രാന്തി
കര്‍ക്കടകം ഒന്നിന്റെ തലേന്ന് കര്‍ക്കടക സംക്രാന്തി എന്നാണ് അറിയപ്പെടുക
Karkadakam
Karkadakam: മലയാളികള്‍ കര്‍ക്കടക മാസത്തിലേക്ക്. മിഥുന മാസത്തിലെ അവസാന ദിനമാണ് നാളെ. മറ്റന്നാള്‍ (ജൂലൈ 17) കര്‍ക്കടകം ഒന്ന്. മലയാള മാസത്തിലെ അവസാന മാസമാണ് കര്‍ക്കടകം.
കര്‍ക്കടകം ഒന്നിന്റെ തലേന്ന് കര്‍ക്കടക സംക്രാന്തി എന്നാണ് അറിയപ്പെടുക. സൂര്യന്‍ കര്‍ക്കടക രാശിയിലേക്ക് മാറുന്നതിനെയാണ് സംക്രാന്തി എന്ന് പറയുന്നത്. ഇത് ആറ് മാസത്തെ ഉത്തരായനത്തിന്റെ അവസാനവും ദക്ഷിണായനത്തിന്റെ തുടക്കവുമാണ്.
പഞ്ഞ മാസം, വറുതി മാസം എന്നെല്ലാം വിളിക്കപ്പെടുന്ന കര്‍ക്കടക മാസം പൊതുവെ ആഘോഷങ്ങളും ആര്‍ഭാടങ്ങളും കുറഞ്ഞ കാലമാണ്. ജൂലൈ 16 ബുധനാഴ്ച ിഥുനം 32 ആണ്.
ജൂലൈ 24 (വ്യാഴം) കര്‍ക്കടകം എട്ടിനാണ് കര്‍ക്കടക വാവ്. അന്ന് സംസ്ഥാനത്ത് പൊതു അവധിയാണ്. കര്‍ക്കടക മാസം അവസാനിക്കുക ഓഗസ്റ്റ് 16 ശനിയാഴ്ചയാണ്. ഓഗസ്റ്റ് 17 നാണ് ചിങ്ങം ഒന്ന് വരുന്നത്.
രാമായണ ഭക്തിക്കു പ്രത്യേകം സമര്‍പ്പിച്ച മാസം കൂടിയാണ് കര്‍ക്കടകം. മത്സ്യമാംസാദികള്‍ ഒഴിവാക്കി രാമായണ പാരായണത്തിനു പ്രാധാന്യം നല്‍കുന്ന കാലം.